ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റിന്റെ ഉദ്ഘാടനവും സ്വിച്ച് ഓൺ കർമ്മവും സെന്റ് ജോൺസ് ആശുപത്രിയിൽ നടക്കും
ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റിന്റെ ഉദ്ഘാടനവും സ്വിച്ച് ഓൺ കർമ്മവും സെന്റ് ജോൺസ് ആശുപത്രിയിൽ നടക്കും. ഓഗസ്റ്റ് 23 ന് നടക്കുന്ന പരിപാടി സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും….
ഏതൊരു രാജ്യത്തിൻ്റെയും സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് വൈദ്യുതോർജ്ജം അനിവാര്യമാണ്. ഈ അടിസ്ഥാനത്തിലൂന്നിയാണ് സമകാലികലോകം വിവിധമേഖ ലകളിലെ വികസന നയങ്ങളും പരിപാടികളും ആവിഷ്‌കരിക്കുന്നത്. എല്ലാ ഗവൺമെന്റുകളും വൈദ്യുതിരംഗത്തിൻ്റെ ആസൂത്രണത്തിന് പരമപ്രാധാന്യം നൽകുന്നുണ്ട്. സോളാർ എനർജിയിലേക്ക് മാറുന്നതിലൂടെ പ്രകൃതിയെ സംരക്ഷിക്കുക എന്നുള്ള നമ്മുടെ കർത്തവ്യം ചെറിയൊരളവിൽ നിറവേറ്റാനാണ് സെന്റ് ജോൺസ് ഒരുണ്ടുന്നത്.
23-ാം തീയതി വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് 2.30 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സൗരോർജ്ജ പ്ലാൻ്റിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ആശുപത്രി ഡയറക്‌ടർ ബ്രദർ ബൈജു വാലുപറമ്പിൽ സ്വാഗതം ആശംസിക്കും. തുടർന്ന് നടക്കുന്ന സ്വിച്ചോൺ കർമ്മം മന്ത്രി റോഷി അഗസ്റ്റിനും, ആശുപത്രി ഡയറ കർ ബ്രദർ ബൈജു വാലുപറമ്പിൽ, കട്ടപ്പന കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ടോണി മാത്യു, ഏൽസോൾ പവർ സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ റ്റിൻസു മാത്യുവും ചേർന്ന് നിർവ്വഹിക്കുന്നു. വാർത്താ സമ്മേളനത്തിൽ സെൻ്റ് ജോൺസ് ഹോസ്‌പിറ്റൽ ഡയറക്‌ടർ ബ്രദർ ബൈജു വാലുപറമ്പിൽ, സെന്റ് ജോൺസ് ഹോസ്പിറ്റൽ ജനറൽ മാനേജർ ജേക്കബ് കോര, സെന്റ് ജോൺസ് ഹോസ്പിറ്റൽ ഡപ്യൂട്ടി മാനേജർ ജിജോ വർഗീസ്, കോഡിനേറ്റർ ജോസ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.