Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
‘വയനാട്ടിലെ പുനരധിവാസം പാളി, മന്ത്രിസഭാ ഉപസമിതി സ്ഥലം വിട്ടു’; കെ. സുരേന്ദ്രന്‍


മന്ത്രിസഭാ ഉപസമിതി വയനാട്ടില്‍ നിന്ന് സ്ഥലം വിട്ടുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍.പ്രധാനമന്ത്രി വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും വിശദമായ മെമ്മോറാണ്ടം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
വയനാട്ടിലെ പുനരധിവാസം പാളി. വയനാട്ടില്‍ ഉള്ളത് മന്ത്രി കേളു മാത്രമാണ്. താത്കാലിക പുനരധിവാസം പോലും നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുമുള്ളത് താത്കാലിക നിവേദനം മാത്രമാണ്.
മന്ത്രിസഭാ ഉപസമിതി തികഞ്ഞ പരാജയമാണ്. ഫോട്ടോഷൂട്ടില്‍ മാത്രമായിരുന്നു അവര്‍ക്ക് താല്‍പര്യം. ദുരന്തം പ്രതിരോധിക്കാനുള്ള 600 കോടി ഇപ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ കയ്യിലുണ്ട്. കേരളം നാഥനില്ലാക്കളരിയായി മാറിയെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.