ദി ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസ്സോസിയേഷൻ 50-ാം വാർഷിക പൊതുയോഗം നടന്നു


ദി ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസ്സോസിയേഷൻ 50-ാം വാർഷിക പൊതുയോഗം നടന്നു. ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
രാവിലെ 8 മണിക്ക് H.MT.A. ഓഫീസ് മന്ദിര ത്തിൽ 78-ാം സ്വാതന്ത്ര്യദിനത്തിൻ്റെ ഭാഗമായി ന പതാക ഉയർത്തിയ ശേഷമാണ് പൊതു യോഗം ആരംഭിച്ചത്.
കട്ടപ്പന വെളളയാം കുടി റോഡിൽ കല്ലറക്കൽ ഓഡിറ്റോറിയത്തിൽ വച്ചാണ് പൊതുയോഗം നടന്നത്.
H.M.TA. പ്രസിഡണ്ട് പി. കെ ഗോപി അദ്ധ്യക്ഷത വഹിച്ചു.
ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
ഇത്തവണ H.M.TA. സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഒഴിവാക്കി കാൻസർ രോഗികളിൽ തികച്ചും അർഹരായവർക്ക് ഇടുക്കി
M. P. ഡീൻ കുര്യാക്കോസ് ചികിത്സാ സഹായം വിതരണം ചെയ്തു.
H.M.TA അംഗങ്ങളുടെ കുട്ടികളിൽ ഈ അദ്ധ്യയന വർഷം +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സ്ഥാപക പ്രസിഡൻ്റ് കോരാ കുര്യൻ ചിറക്കൽപറമ്പിൽ മെമ്മോറിയൽ എൻഡോവ്‌മെൻ്റ് വിതരണവും, പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിൽ ശ്രദ്ധേയമായ വിജയം നേടിയ കുട്ടികളെ ആദരിക്കുകയും ക്യാഷ് അവാർഡുകൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
വാർഷിക പൊതുയോഗത്തിൽ മേലേചിന്നാർ, കരിമ്പൻ, മുരിക്കാശ്ശേരി, വലിയതോവാള, പുറ്റടി തുടങ്ങിയ യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.
സെക്രട്ടറി എം.കെ. ബാലചന്ദ്രൻ, വൈസ് പ്രസി. ബിജു മാധവൻ ട്രഷറർ ലൂക്ക ജോസഫ്, ജോബി ജോസഫ്, എന്നിവർ സംസാരിച്ചു.