ദൃശ്യവിസ്മയമൊരുക്കി ഇരട്ടയാർ സെൻ്റ് തോമസിൽ പുഷ്‌പമേള
ഇരട്ടയാർ: കാഴ്ചയുടെ വിസ്മയം സൃഷ്ടിച്ച് ഇരട്ടയാർ സെൻ്റ് തോമസ് സ്കൂളിൽ പുഷ്പമേള സംഘടിപ്പിച്ചു. പാഠഭാഗവുമായി ബന്ധപ്പെട്ട് പഠന പ്രവർത്തനമായി തയ്യാറാക്കിയ പുഷ്പമേളയുടെ ഉദ്ഘാടനം ഇടുക്കി രൂപതാ വികാരി ജനറൽ മോൺ. ജോസ് കരിവേലിക്കൽ, ഇരട്ടയാർ കൃഷി ഭവൻ കൃഷി ഓഫീസർ ഗോവിന്ദരാജ് എം എന്നിവർ ചേർന്ന് നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജോർജുകുട്ടി എം വി സ്വാഗതം ആശംസിച്ചു. അധ്യാപകരായ അനൂപ് മത്തായി, രഞ്ജിത്ത് പി.ജെ, ജോഷി ജോസഫ്, സുനിദാസ്, സിസ്റ്റർ ഡെയ്സി ആൻ്റണി ,റെജിമോൾ തോമസ്, ഷൈലമ്മ ജോസഫ്, സുമി അഗസ്റ്റിൻ, രാജി പി ജോസഫ്, സിസ്റ്റർ നാൻസി മോൾ ദേവസ്യ തുടങ്ങിയവരുടെടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുഷ്പമേളയിൽ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു.
അഞ്ചാം ക്ലാസിലെ ‘ഡെയ്സി ചെടികൾ “, ഏഴാം ക്ലാസിലെ ‘ഭൂമിക്കുവേണ്ടിയൊരു ലാവണ്യ ദൃശ്യോത്സവം ‘ എന്നീ പാഠഭാഗവുമായി ബന്ധപ്പെട്ട ഈ പഠന പ്രവർത്തനത്തിന് ഇരുന്നൂറിലധികം വ്യത്യസ്ത ഇനം പൂക്കൾ വിദ്യാർത്ഥികൾ തയാറാക്കി എന്നത് ഏറെ വിസ്മയമുണർത്തി.