Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
നവോദയ സ്‌കൂളില്‍ അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം ഇപ്പോള്‍
എന്താണ് നവോദയ സ്‌കൂള്‍
ഉന്നതനിലവാരത്തിലുള്ള സെന്‍ട്രല്‍ സ്‌കൂള്‍ പഠനം ഓരോ രക്ഷിതാവും അവരുടെ മക്കള്‍ക്കായി ആഗ്രഹിക്കുമ്പോഴും ഭീമമായ ഫീസ് ആലോചിക്കുമ്പോള്‍ പിന്നാക്കം നില്‍ക്കുകയാണ് മിക്കവരും. ജവാഹര്‍ നവോദയ വിദ്യാലയം എന്നൊരു സംവിധാനം ഇതിന് പരിഹാരമായി നമുക്കുണ്ട്. സെന്‍ട്രല്‍ സ്‌കൂള്‍ പഠനം വളരെ കുറഞ്ഞ ഫീസില്‍ നിങ്ങളുടെ മക്കള്‍ക്ക് സ്വന്തമാക്കാം.
യോഗ്യത :
- അതത് ജില്ലകളിലെ യഥാര്‍ത്ഥ താമസക്കാരും ജില്ലയില്‍ ഗവണ്‍മെന്റ്/ഗവണ്‍മെന്റ് അംഗീകൃത സ്‌കൂളില്‍ 2024-25 അക്കാദമിക് വര്‍ഷത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നതുമായ വിദ്യാര്‍ത്ഥികള്‍
- ഓരോ ക്ലാസിലും അക്കാദമിക് സെഷന്‍ പൂര്‍ണമായും പഠിച്ചവരും III & IV ക്ലാസുകള്‍ ഗവ./ഗവ. അംഗീകൃത സ്‌കൂളുകളില്‍ നിന്ന് പാസായവരും
- 2013 നും 31.07. 2015നും ഇടയില്‍ (ഈ രണ്ട് തീയതികളും ഉള്‍പ്പടെ) ജനിച്ചവരും
അപേക്ഷാ ഫോം ലഭിക്കുന്ന വെബ്‌സൈറ്റ് www.navodaya.gov.in പരീക്ഷാ തീയതി: 18. 01. 2025 ആവശ്യമുള്ള രേഖകള്‍
- അപേക്ഷകന്റെ സ്‌കാന്‍ ചെയ്ത / ഡിജിറ്റല്‍ ഫോട്ടോ
- അപേക്ഷകന്റേയും രക്ഷിതാവിന്റേയും സ്‌കാന്‍ ചെയ്ത ഒപ്പ് (large format)
- ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ പഠനസര്‍ട്ടിഫിക്കറ്റ് നവോദയാ സ്‌കൂളിന്റെ പ്രത്യേകതകള്‍
- മികച്ച അധ്യാപനവും കലാസാഹിത്യ മേഖലയില്‍ മികവാര്‍ന്ന പരിശീലവും
- ആണ്‍/പെണ്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകളാണ് നവോദയ സ്‌കൂളുകള്‍
- ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഹോസ്റ്റല്‍ സൗകര്യം
- സൗജന്യ വിദ്യാഭ്യാസത്തിനൊപ്പം താമസം, ഭക്ഷണം എന്നിവയും സൗജന്യമാണ്.
- സ്‌പോര്‍ട്‌സ് , ഗെയിംസ്, എന്‍.സി.സി സ്‌കൗട്ട് & ഗൈഡ് എന്നിവയില്‍ പങ്കാളിയാവാനുള്ള സൗകര്യം