പ്രതിരോധ കുത്തിവയ്പ്പ്: വാക്സിനേറ്റർമാരേയും സഹായികളേയും ആവശ്യമുണ്ട്
മൃഗസംരക്ഷണ വകുപ്പ് ആഗസ്ത് 5 മുതൽ 30 പ്രവൃത്തി ദിവസങ്ങളിലായി കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് അഞ്ചാംഘട്ടവും ചർമമുഴരോഗപ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ടവും നടത്തുന്നു. ഇതിന്റെ ഭാഗമായി വാക്സിനേഷനുകൾ നൽകുന്നതിന് വാക്സിനേറ്റർമാർ, സഹായികൾ എന്നിവരെ താൽകാലികമായി ആവശ്യമുണ്ട്.
വാക്സിനേറ്റർമാർ – വിരമിച്ച ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാർ, ഫീൽഡ് ഓഫീസർമാർ, സർക്കാർ സർവ്വീസിൽ ഇല്ലാത്തതും, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉളളവരുമായ വെറ്ററിനറി ഡോക്ടർമാർ എന്നിവർക്ക് അപേക്ഷ നൽകാം.
സഹായികൾ – പൂർണകായിക ക്ഷമതയുള്ളതും ആരോഗ്യമുളളവരുമായ മൃഗസംരക്ഷണ വകുപ്പിൽ നിന്നും വിരമിച്ച അറ്റൻഡർമാർ/പാർട്ട് ടൈം സ്വീപ്പർമാർ, 18 വയസ്സിന് മുകളിൽ പ്രായമുളള വി.എച്ച്.എസ്.സി പാസ്സായവർ, കേരള വെറ്ററിനറി ആൻ്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് കോഴ്സുകൾ പൂർത്തിയാക്കിയവർ, സാമൂഹിക സന്നദ്ധസേന വോളന്റിയർമാർ, 18 വയസ്സിന് മുകളിൽ പ്രായമുളള സ്ഥലപരിചയമുളളതും, കായികക്ഷമതയുളളതും ആയ യുവതീ യുവാക്കൾ എന്നിവർക്ക് അപേക്ഷ നൽകാം.
പശു പരിപാലനത്തിൽ മുൻപരിചയമുളളവർക്ക് മുൻഗണന . വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ ബയോഡാറ്റ സഹിതം തങ്ങൾ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള മൃഗാശുപത്രിയിൽ ആഗസ്ത് 3 വൈകീട്ട് 3 ന് മുൻപായി അപേക്ഷ നേരിട്ട് സമർപ്പിക്കേണ്ടതാണ്. അപേക്ഷയിൽ മേൽവിലാസവും, മൊബൈൽ നമ്പരും വ്യക്തമായി രേഖപ്പെടുത്തേണ്ടതും ആധാർ കാർഡിന്റെ കോപ്പി ഉള്ളടക്കം ചെയ്യേണ്ടതുമാണ്.