Idukki വാര്‍ത്തകള്‍
ട്രാക്കില്‍ വെള്ളം കയറി; ഗുരുവായൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി


തൃശൂര്‍: പൂങ്കുന്നം-ഗുരുവായൂര്‍ റെയില്‍വെ പാളത്തില്‍ വെള്ളം കയറിയതിനാല്‍ ഗുരുവായൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി റെയില്‍വെ. ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി (16342), ഗുരുവായൂര്‍ – മധുരൈ എക്സ്പ്രസ് (16328) എന്നീ ട്രെയിനുകള്‍ തൃശൂരില്‍ നിന്നാകും ഇന്ന് യാത്ര ആരംഭിക്കുക.
ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍ (06439) പുതുക്കാട് നിന്ന് സര്‍വീസ് നടത്തും. എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തൂ. ഉച്ചയ്ക്കുള്ള ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍ (06447) തൃശൂരില്‍ നിന്നുമാത്രമാണ് യാത്ര തുടങ്ങുക. തൃശൂര്‍ – കണ്ണൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂരില്‍ നിന്നാകും സര്‍വീസ് ആരംഭിക്കുക.