മന്ത്രി റോഷി അഗസ്റ്റിൻ കട്ടപ്പന നഗരസഭയിലെ വിവിധ വാർഡുകളിലേക്ക് അനുവധിച്ച മൂന്നു കോടി രൂപായുടെ വർക്കുകൾ താമസിപ്പിക്കുന്നതായി പ്രതിപക്ഷ കൗൺസിലർമാർ
മന്ത്രി റോഷി അഗസ്റ്റിൻ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 2021 മുതൽ 2024 വരെ അനുവധിച്ച മൂന്നു കോടിയോളം രൂപായുടെ ടെണ്ടർ നടപടികളോ എസ്റ്റിമേറ്റോ എടുക്കുവാൻ നഗരസഭ എഞ്ചിനിയറിംഗ് വിംഗ് തയ്യാറായിട്ടില്ല.
20 ഏക്കർ തൊവരയാർ റോഡ് 20 ലക്ഷം .
വലിയകണ്ടം 90 ആം അങ്കണവാടി കെട്ടിട നിർമ്മാണം 12.32 ലക്ഷം .
പുല്ലാട്ടുപടി ടാങ്ക് പടി വള്ളക്കടവ് റോഡ് 10 ലക്ഷം.
കാറിപ്പടി കല്യാണതണ്ട് റോഡ് 10 ലക്ഷം.
ആശ്രമംപടി പുവേഴ്സ് മൗണ്ട് റോഡ്10 ലക്ഷം.
കട്ടപ്പന ഹൗസിംഗ് ബോർഡ് മുറ്റത്തിന് ഇന്റർലോക്ക് പാകാലുംഹൈമാസ്റ്റ്ലൈറ്റ് സ്ഥാപിക്കലും 25 ലക്ഷം .
തുടങ്ങി 25 ളം വർക്കുകൾക്കായിയാണ് മൂന്ന് കോടിയോളം രൂപാ അനുവധിച്ചത്.
എന്നാൽ നഗരസഭയുടെ വികസന മുരടിപ്പു മൂലം ജനങ്ങൾക്ക് ഉപകാരപ്രധമാകണ്ട ഒന്നും ചെയ്യുന്നില്ലന്നും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു.
നഗരസഭയുടെ അവഗണന അവസാനിപ്പിച്ച് എഞ്ചിനിയറിംഗ് വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും എൽഎഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു.