Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
റോഡിലെ വെള്ളം ദിശ മാറി ഒഴുകി


കനത്ത മഴയിൽ അന്യാർതൊളു ബാലഗ്രാം റോഡിലെ വെള്ളം ദിശ മാറി ഒഴുകി.വയോധികനായ കുതിരക്കല്ലേൽ കുര്യാക്കോസിന്റെ വീടിനുള്ളിലൂടെയാണ് മഴവെള്ളം ഒഴുകിയത്. റോഡിന് താഴ്ഭാഗത്തായി താമസിക്കുന്ന വീട്ടിലേക്കാണ് വെള്ളം ഒഴുകിയെത്തിയത്. വെള്ളം ഒഴുകി പോകുന്ന ഓട അടഞ്ഞു പോയതാണ് ദിശ മാറി താഴ്ന്ന പ്രദേശത്തേക്ക് ഒഴുകാൻ കാരണമായത്. തുടർന്ന് പാമ്പാടുംപാറ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയും.
പഞ്ചായത്ത് പ്രസിഡന്റ് പി.റ്റി ഷിഹാബ്, വൈസ് പ്രസിഡന്റ് സരിത രാജേഷ്, വാർഡ് മെമ്പർ ഉഷമണിരാജൻ, പൊതുപ്രവർത്തകരായ പിടി ജയചന്ദ്രൻ, പി ആർ സോമൻ, കമ്പംമെട്ട് പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ റസാക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥല സന്ദർശിച്ച് താൽക്കാലികമായി ഓട നിർമ്മിച്ച് വെള്ളം ഒഴുക്കി വിട്ടു.