ലോക ഒ.ആർ .എസ് ദിനം ജില്ലാതല ഉദ്ഘാടനം
ലോക ഒ. ആർ. എസ് ദിന ജില്ലാതല ഉദ്ഘാടനം ജൂലൈ 29 തിങ്കളാഴ്ച രാജാക്കാട് സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ നടന്നു. ഒ. ആർ .എസ് തയ്യാറാക്കുന്ന രീതി,കൈകഴുകലിന്റെ പ്രാധാന്യം, ക്ലോറിനേഷൻ എന്നീവിഷയങ്ങളെ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസ് മെഡിക്കൽ ഓഫീസർ . ഡോക്ടർ ദീപു നയിച്ചു. ബ്ലോക്ക്മെഡിക്കൽ ഓഫീസർ . ഡോക്ടർ. ഗോപിനാഥൻ, ജില്ലാ മാസ് മീഡിയ ഓഫീസർ തങ്കച്ചൻ ആൻറണി,
ടെക്‌നിക്കൽ അസിസ്റ്റൻറ് ടോമി റ്റി.വി, എം സി എച്ച് ഓഫീസർ ഇൻ ചാർജ് ജാൻസി പി .എ ആരോഗ്യവിഭാഗം ജീവനക്കാർ, എംഎൽഎസ് പി, ആശാപ്രവർത്തകർ, അംഗൻവാടി ജീവനക്കാർ എന്നിവർ പങ്കെടുത്തു.
സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിനും നടന്നു. ഊർജ്ജിത വയറിളക്ക നിയന്ത്രണ പക്ഷാചരണം എന്നപേരിൽ അറിയപ്പെട്ടിരുന്ന വയറിളക്ക രോഗപ്രതിരോധ
ക്യാമ്പയിന്റെ പേര് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിൻ 2024 എന്ന്പുനർനാമകരണം ചെയ്തു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിൽ 1 മുതൽ 59 മാസം വരെ
പ്രായമുള്ള കുട്ടികളിൽ മരണത്തിൻറെ മൂന്നാമത്തെ പ്രധാന
കാരണമാണ് വയറിളക്ക രോഗം.വയറിളക്കത്തെ തുടർന്നുള്ള
നിർജലീകരണം മൂലമുള്ള മരണങ്ങൾ തടയുന്നതിനും രോഗം
പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി
നടപ്പിലാക്കുന്ന ക്യാമ്പയിൻ പ്രധാനമായും ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയാണ് നടപ്പിലാക്കുന്നത്.
മൂന്നോ അതിലധികമോ ദിവസങ്ങളിലായി അയഞ്ഞതോ
ദ്രാവക രൂപത്തിൽ മലം പോകുന്നതിനെയാണ്.
വയറിളക്കം എന്ന് നിർവചിച്ചിരിക്കുന്നത്.
വയറിളക്കം പിടിപെട്ടാൽ ആരംഭത്തിൽ തന്നെ പാനീയ
ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗുരുതരമാകാതെ
തടയാം ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ഒ.ആർ.
എസ് ,എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
വയറിളക്ക രോഗമുള്ളപ്പോൾ ഒ. ആർ. എസിനൊപ്പം
സിങ്കും നൽകേണ്ടതാണ്. സിങ്ക് നൽകുന്നത് ശരീരത്തിൽ നിന്നും ഉണ്ടായ സിങ്ക് നഷ്ടം പരിഹരിക്കുന്നതിനും ,വിശപ്പ്ശരീരഭാരം എന്നിവ വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു.രണ്ടു മുതൽ 6 മാസം വരെ പ്രായമുള്ള കുട്ടികൾക്ക് 10മില്ലിഗ്രാം ,ആറുമാസത്തിനു മുകളിൽ പ്രായമുള്ള
കുട്ടികൾക്ക് 20 മില്ലിഗ്രാം ദിവസം തോറും 14 ദിവസംവരെ സിങ്കും നൽകുക. വെള്ളത്തിൽ അലിയുന്ന ഗുളികയായതിനാൽ തിളപ്പിച്ചാറിയ വെള്ളത്തിൽ
അലിയിച്ചോ കൊച്ചു കുഞ്ഞുങ്ങൾക്ക് മുലപ്പാലിൽ അലിയിച്ചോ സിങ്ക് നൽകാവുന്നതാണ്. ഒ. ആർ.എസ്ഈർപ്പം തട്ടാത്ത സ്ഥലത്ത് സൂക്ഷിക്കുക.
കാലഹരണപ്പെട്ടതോ, തീയതി കഴിഞ്ഞതോ, ഉറച്ചത്പോയതോ ആയ ഒ. ആർ. എസ് ഉപയോഗിക്കരുത്.