നാട്ടുവാര്‍ത്തകള്‍
ഓണകിറ്റിനുള്ളില് 20 ഗ്രാം ഏലക്ക കൂടി ചേര്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഏറെ സ്വാഗതാര്‍ഹമെന്ന് കര്‍ഷക യൂണിയന് (എം)
കട്ടപ്പന: ഓണകിറ്റിനുള്ളില് 20 ഗ്രാം ഏലക്ക കൂടി ചേര്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഏറെ സ്വാഗതാര്‍ഹമെന്ന് കര്‍ഷക യൂണിയന് (എം) ജില്ലാ പ്രസിഡന്റ് ബിജു ഐക്കര .ജനനന്മയ്ക്ക് ക്ക് കരുതല്‍ നല്കുന്ന സര്‍ക്കാര്‍ കേരളം ഭരിക്കുന്നു വെന്നത് സ്വാഗതാര്‍ഹമാണ്. ഈ തീരുമാനം കേരളത്തിലെ ഏല കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കും .
ഏകദേശംരണ്ട് ലക്ഷത്തോളം കിലോ ഏലക്ക ഇതുമൂലം വിറ്റഴിക്കപ്പെടും. ഈ തീരുമാനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും ബിജു ഐക്കര പറഞ്ഞു