മാധ്യമ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം വിലമതിക്കാനാവാത്തത്; മന്ത്രി റോഷി അഗസ്റ്റ്യന്‍
കട്ടപ്പന: വാര്‍ത്തകളും ചിത്രങ്ങളും കണ്ടെത്തി നല്‍കുന്നതിലും ഇതുവഴി സമൂഹത്തിലെ പ്രശ്നങ്ങള്‍ പൊതു ശ്രദ്ധയില്‍ കൊണ്ടുവരുന്നതിലും പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം വിലമതിക്കാനാവാത്തതാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ കട്ടപ്പനയില്‍ നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ നിരവധിയായ പ്രശ്നങ്ങളുടെ നടുവിലാണ് ജീവിക്കുന്നത്.
ഇവരുടെ പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ചടങ്ങില്‍ മന്ത്രിക്ക് നിവേദനം നല്കി.തോമസ് ജോസ് അധ്യക്ഷത വഹിച്ചു. പി.കെ.ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി. എം.സി.ബോബന്, വിന്‍സ് സജീവ്, ജൈബി ജോസഫ്, അജിന് അപ്പുക്കുട്ടന്, എസ്.സൂര്യലാല്‍, റോയ് വര്‍ഗീസ്, അഖില്‍ ഫിലിപ്പ്,ജോഷി ജോസഫ് എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സ്നേഹകിറ്റിന്റെ വിതരനോല്ഘാടനവും മന്ത്രി നിര്‍വഹിച്ചു.