ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകള്‍ മാത്രം; സവിശേഷതകള്‍ ഒരുക്കി പാരിസ് കാത്തിരിക്കുന്നു
പാരിസ്: ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ ഉദ്ഘാടന ചടങ്ങിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യന്‍ സമയം നാളെ രാത്രി 11 മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. നിരവധി സവിശേഷതകള്‍ ഉള്‍പ്പെടുത്തിയാണ് ഒളിംപിക്‌സ് മാമാങ്കത്തിനായി പാരിസ് കാത്തിരിക്കുന്നത്.
ഒളിംപിക്‌സ് കായികമാമാങ്കത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഉദ്ഘാടന ചടങ്ങ് സ്റ്റേഡിയത്തിന് പുറത്താണ് നടക്കുക. പകരമായി ഇത്തവണ സെന്‍ നദിക്കരയിലാണ് ഇത്തവണ ഒളിംപിക്‌സ് മാമാങ്കത്തിന്‍ ഉദ്ഘാടന ചടങ്ങ് നടക്കുക. പാരിസ് നഗരത്തിന്റെ മനോഹാരിതയും ലോകത്തിലെ കായികമാമാങ്കളുടെ ഏകീകകരണവും കാണിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഉദ്ഘാടന ചടങ്ങുകള്‍ വലിയ ജനവിഭാഗത്തിലേക്ക് എത്തുമെന്നതും ഉദ്ഘാടന ചടങ്ങിന്റെ പ്രത്യേകതയാണ്. ഇതിനായി തയ്യാറാക്കപ്പെട്ടിരിക്കുന്നത് 80 സ്‌ക്രീനുകളാണ്. ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ ഉദ്ഘാടന ചടങ്ങായി ഇതിനെ മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം.
സ്റ്റേഡിയങ്ങളിലെ ട്രാക്കുകളിലൂടെ ഇത്തവണ അത്‌ലറ്റുകളുടെ പരേഡും ഉണ്ടായിരിക്കില്ല. പകരം സെന്‍ നദിയിലൂടെ താരങ്ങളെ വരവേല്‍ക്കും. നദിയിലെ ജലനിരപ്പില്‍ ആറുകിലോമീറ്ററില്‍ നൂറു ബോട്ടുകളിലായി 10,000ത്തിലധികം താരങ്ങള്‍ അണിനിരക്കും. 3,000ത്തോളം കലാകാരന്മാർ ഉദ്ഘാടന ചടങ്ങിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇവരിൽ പ്രമുഖർ ആരൊക്കെയാണെന്ന കാര്യത്തിൽ ഒളിംപിക്സ് ഒഫിഷ്യലുകൾ സർപ്രൈസ് കാത്തുസൂക്ഷിക്കുകയാണ്.