Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ കേസ്: ഡാം സുരക്ഷാ അതോറിറ്റിയുടെ അധികാരം മേല്‍നോട്ടസമിതിക്ക് കൈമാറും- സുപ്രീംകോടതി….



ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസിൽ ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ നിയമപരമായ അധികാരങ്ങൾ താത്കാലികമായി മേൽനോട്ട സമിതിക്ക് കൈമാറി ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി. സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തി മേൽനോട്ട സമിതി ശക്തിപ്പെടുത്തും. മേൽനോട്ട സമിതി ശക്തിപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച്ച പുറത്തിറക്കുമെന്നും കോടതി വ്യക്തമാക്കി.മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഡാം സുരക്ഷാ നിയമ പ്രകാരം രൂപീകൃതമായ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറണമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞയാഴ്ച്ച കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, അതോറിറ്റി പൂർണ്ണ തോതിൽ പ്രവർത്തനസജ്ജമാക്കാൻ ഇനിയും ഒരു വർഷംകൂടി സമയം ആവശ്യമാണെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.അതുവരെ അതോറിറ്റിയുടെ അധികാരം മേൽനോട്ട സമിതിക്ക് കൈമാറണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. തുടർന്നാണ് അതോറിറ്റിയിൽ നിക്ഷിപ്തമായ നിയമപരമായ അധികാരങ്ങൾ താത്കാലികമായി മേൽനോട്ട സമിതിക്ക് കൈമാറി ഉത്തരവിറക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്.തീരുമാനത്തെ കേന്ദ്ര സർക്കാർ പിന്തുണച്ചു. മേൽനോട്ട സമിതിയിൽ രണ്ട് സാങ്കേതിക വിദഗ്ദ്ധരേക്കൂടി ഉൾപ്പെടുത്തി ശക്തിപ്പെടുത്തണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യവും കോടതി തത്വത്തിൽ അംഗീകരിച്ചു. കേരളത്തിന്റെയും തമിഴ്നാടിന്റെയും ചീഫ് സെക്രട്ടറിമാരാണ് ഓരോ സാങ്കേതിക വിദഗ്ധരെ സമിതിയിലേക്ക് നോമിനേറ്റ് ചെയ്യേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കി.

അധികാരങ്ങൾ ഇല്ലാത്ത സമിതിയെന്നാണ് മേൽനോട്ടസമിതിയെ സംസ്ഥാനങ്ങൾ കോടതിയിൽ നടന്ന വാദത്തിനിടയിൽ വിശേഷിപ്പിച്ചിരുന്നത്. ഡാം സേഫ്റ്റി അതോറിറ്റിയുടെ അധികാരം ലഭിക്കുന്നതോടെ മുല്ലപ്പെരിയാർ മേൽനോട്ട സമിതി കൂടുതൽ ശക്തമാവുകയാണ്. അണക്കെട്ടിന്റെ പരിപാലനം, സുരക്ഷ, അറ്റകുറ്റപ്പണികൾ തുടങ്ങിയ കാര്യങ്ങളിലൊക്കെ തീരുമാനങ്ങളെടുക്കാനുള്ള അധികാരം സമിതിക്ക് ലഭിക്കും.മേൽനോട്ട സമിതി നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ നിയമപരമായി കേരളത്തിനും തമിഴ്നാടിനും ബാധ്യത ഉണ്ടായിരിക്കും. മേൽനോട്ട സമിതി ശക്തിപ്പെടുത്തണമെന്ന് കേരളവും ഹർജിക്കാരനായ ഡോ. ജോ ജോസഫും സുപ്രീം കോടതിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!