പ്രധാന വാര്‍ത്തകള്‍
ക്യൂബയിൽ പ്രക്ഷോഭം വ്യാപിക്കുന്നു; പൊതുതിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ മൂവ്‌മെന്റ്


ക്യൂബൻ ഭരണകൂടത്തിനെതിരായ പ്രക്ഷോപങ്ങൾ കലാപസാധ്യതയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, രാജ്യത്ത് സ്വതന്ത്രമായ പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ക്യൂബയിലെ പ്രബല ക്രിസ്ത്യൻ സംഘടനയായ ‘ക്രിസ്ത്യൻ ലിബറേഷൻ മൂവ്‌മെന്റ്’. രൂക്ഷമായ ഭക്ഷ്യക്ഷാമവും കോവിഡിനെ തുടർന്നുണ്ടായ ആരോഗ്യപ്രതിസന്ധിയും നേരിടുന്ന ക്യൂബയിൽ ഭരണകൂടത്തിനെതിരെ ജനരോഷം ഇരമ്പുകയാണ്.