ഉളുപ്പൂണിയിലും ആനവണ്ടി എത്തുന്നു
ബസ് സർവിസ് നിർത്തി 15 വർഷം ആയ ഉളുപ്പൂണി ഗ്രാമത്തിലേക്ക് KSRTC എത്തുകയാണ്. ഇടുക്കി വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന ഉളുപ്പൂണിയിലേക്ക് നിലവിൽ ജീപ്പ്, ഓട്ടോ ഷട്ടിൽ സർവിസ് മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. നാട്ടുകാർ പിരിവ് ഇട്ട് 6 കിലോമീറ്റർ ദൂരം റോഡ് ടാറിങ്ങും, കോൺക്രീറ്റും ചെയ്തിരുന്നു. തുടർന്നാണ് KSRTC സർവിസ് ആരംഭിക്കുന്നത്. ഈരാറ്റുപേട്ട ഡിപോയിലെ കൺട്രോളിംഗ് ഇൻസ്‌പെക്ടർ മോഹൻദാസ്, ഉളുപ്പൂണി വാർഡ് മെമ്പർ എബിൻ വാഗമൺ, ബസ് ടൈമിംഗ് കൂട്ടായ്മ ഭാരവാഹികൾ എബിൻ, രഞ്ജിത്ത്, ബഷീർ, സിബി തുടങ്ങിയവർ സംയുക്തമായി നടത്തിയ പരിശ്രമത്തിന് ഒടുവിലാണ് KSRTC സർവിസ് ആരംഭിക്കുന്നത്. രാവിലെ 06; 45ന് ഈരാറ്റുപേട്ടയിൽ നിന്നും ആരംഭിച്ച് 07; 45 ന് വാഗമണ്ണും 08;10 ന് ഉളുപുണിയിൽ എത്തുകയും തിരികെ 08;20 ന് ഉളുപുണിയിൽ നിന്നും തുടങ്ങി 08;45 ന് വാഗമൺ വഴി കോട്ടയം പോകുന്ന രീതിയിലാണ് സർവിസ് ക്രമികരിച്ചിരിക്കുന്നത്