കട്ടപ്പന സഹകരണ ആശുപത്രില്‍ പുതിയതായി ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
കട്ടപ്പന: കട്ടപ്പന സഹകരണ ആശുപത്രില്‍ പുതിയതായി ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം രാവിലെ പത്തിന് നടക്കും. സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കസ്റ്റമര്‍കെയര്‍ സെന്റര്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. നെടുങ്കണ്ടം ഈസ്റ്റ്ഹില്‍ റോട്ടറി ക്ലബ്ബ് സഹകരണ ആശുപത്രിയില്‍ സ്ഥാപിച്ച നിയോനാറ്റല്‍ ഐ.സി.യു മുന്‍ മന്ത്രി എം.എം മണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ആശുപത്രിയില്‍ ആരംഭിക്കുന്ന മൈക്രോ എ.ടി.എം കെ.എസ്.ആര്‍.ടി.സി.ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സഹകരണ ആശുപത്രി പ്രസിഡന്റ് കെ.ആര്‍ സോദരന്‍ അധ്യക്ഷത വഹിക്കും. കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, മുന്‍സിപ്പല്‍ വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ജോണി കുളംമ്പളളി, റൂറല്‍ ബാങ്ക് പ്രസിഡന്റ് വി.ആര്‍ സജി, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സജോ ജോസഫ്, സ്റ്റാര്‍ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സോണല്‍ മാനേജര്‍, ബ്രാഞ്ച് മാനേജര്‍, സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് കെ.ജെ ഷൈന്‍, കണ്‍വീനര്‍ കെ.പി സുമോദ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.ജോസന്‍ വര്‍ഗീസ്, ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
കോവിഡ് കാലത്ത് കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ആധുനിക ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തി ജനവിശ്വാസം ആര്‍ജിച്ച് മുന്നേറുന്ന സഹകരണ ആശുപത്രി രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ സജി തടത്തില്‍ പറഞ്ഞു.