പെൺകുട്ടികളുടെ കാര്യങ്ങൾ സമൂഹം നിർവചിക്കുന്ന രീതി മാറണം: ജില്ലാ പോലീസ് മേധാവി
2024 വർഷത്തെ പ്ലസ്ടു , എസ്.എസ് .എൽ .സി , വി.എച്. എസ്. സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുവാനും അവർക്കു വിവിധ പുരസ്‌കാരങ്ങൾ നല്കുവാനുമുള്ള മെറിറ്റ് ഡേ കഞ്ഞിക്കുഴി എസ്.എൻ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. കോമേഴ്‌സ് സ്ട്രീമിൽ നൂറു ശതമാനം വിജയം ഉൾപ്പെടെ പ്ലസ് ടു , വി എച് എസ് സി വിഭാഗങ്ങളിലായി അറുപതോളം കുട്ടികൾ ഫുൾ എ പ്ലസ് നേട്ടം നേടിയിരുന്നു . മെറിറ്റ്റി ഡേ ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ വിഷ്ണു പ്രദീപ് ടി കെ ഐ. പി.എസ് ഉദ്‌ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അദ്ദേഹം അനുമോദിച്ചു.
നമ്മുടെ സ്വപ്‌നങ്ങൾ നമ്മൾ തന്നെ രൂപപ്പെടുത്തുവാനും അത് മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കു അനുസരിച്ചാവാതിരിക്കാൻ ശ്രദ്ധിയ്ക്കണമെന്നും അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു. പെൺകുട്ടികളുടെ കാര്യത്തിൽ കുറെ വർഷങ്ങളായി എന്തൊക്കെ ചെയ്യണമെന്നു നിർവചിക്കുന്നത് സമൂഹമാണ് . ആ സ്ഥിതി മാറ്റണം. ആദ്യ പരിശ്രമത്തിൽ പരാജയപ്പെട്ടാൽ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾ കേട്ട് വിദ്യാർത്ഥികൾ ഒരിക്കലും ലക്ഷ്യത്തിൽ നിന്നും പിന്മാറരുത്. പരാജയങ്ങളിൽ പതറുകയോ കാലിടറുകയൊ ചെയ്യരുത്. അവസാനം വരെ വിജയത്തിനുവേണ്ടി പൊരുതണം. കഠിന പ്രയത്‌നം ചെയ്താൽ ഏതൊരു സാധാരണക്കാരനും വിജയത്തിലെത്താൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സ്കൂൾ മാനേജർ ശ്രീ ബിജു മാധവൻ അധ്യക്ഷനായിരുന്നു. കുട്ടികൾ സമൂഹത്തിനു സേവനം ചെയ്യുന്നതിന് ഉന്നത നിലയിലെത്തുവാൻ സാധിക്കുന്ന ഒരു വ്യക്തി ആവണം എന്ന സ്വപ്നവുമായി വേണം തങ്ങളുടെ ജീവിത യാത്ര തുടരേണ്ടതെന്നു അദ്ദേഹം കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. ചടങ്ങിൽ ശ്രീ വിഷ്ണു പ്രസാദ് ടി കെ യ്ക്ക് സ്കൂളിന്റെ ഉപഹാരംസ്കൂൾ മാനേജർ ശ്രീ ബിജു മാധവൻ നൽകി. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ശ്രീ വക്കച്ചൻ വയലിൽ മുഖ്യ പ്രഭാഷണം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ മനേഷ് കുടിക്കായത്ത്, എസ്. എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ കൗൺസിൽ അംഗം ശ്രീ എസ് ബി സന്തോഷ് , പി ടി എ വൈസ് പ്രസിഡന്റ് ശ്രീ കലേഷ് രാജു, കഞ്ഞിക്കുഴി ശാഖാ യോഗം പ്രസിഡന്റ് ശ്രീ.ചന്ദ്രൻകുട്ടി പൊങ്ങൻപാറയിൽ , ശ്രീമതി മിനി ജെയിംസ്, ശ്രീമതി മിനി ഗംഗാധരൻ എന്നിവർ ആശംസകളർപ്പിച്ചു. ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പാൾ ശ്രീ രാജി ജോസഫ് ചടങ്ങിൽ സ്വാഗതവും, വി. എച്. എസ്. സി പ്രിൻസിപ്പാൾ ശ്രീ ബൈജു എം ബി നന്ദിയും അർപ്പിച്ചു. ശ്രീ സന്തോഷ് എം ജി , ശ്രീ പ്രവീൺ കെ മോഹൻ, ശ്രീ സന്തോഷ് ശ്രീധരൻ, ശ്രീ പ്രകാശ് ടി കെ,ശ്രീ ടോജി തോമസ് , ശ്രീകല പി കെ , ശ്രീ കൃഷ്ണരാജ് ടി ജെ , ശ്രീ സുബി മാത്യു , ശ്രീമതി രേഖ പി വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.