നാട്ടുവാര്‍ത്തകള്‍
തെരുവുനായ ശല്യം രൂക്ഷം


ഉപ്പുതറ: തെരുവുനായകളുടെ ശല്യം മൂലം ഏറെ വലയുകയാണ് ഉപ്പുതറ, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍. അലഞ്ഞു തിരിഞ്ഞു നടക്കുന്ന നാല്‍പതില്‍പരം തെരുവുനായകള്‍ വാഹനയാത്രികര്‍ക്കും കാല്‍നട യാത്രികര്‍ക്കും ഭീഷണിയാകുന്നു. കട്ടപ്പന- കുട്ടിക്കാനം സംസ്ഥാന പാതയിലെ ചപ്പാത്ത് പാലത്തിലും ടൗണിലും, ഉപ്പുതറ ടൗണിലും പരിസരങ്ങളിലുമാണ് തെരുവ്‌നായകള്‍ ഭീതി പടര്‍ത്തുന്നത്. വഴിവിളക്കിന്റെ അഭാവത്തില്‍ രാത്രിയില്‍ ഭീതിപടര്‍ത്തി വിലസുന്ന ഇവ അക്രമകാരികളായി യാത്രക്കാരെ ഉപദ്രവിക്കുന്ന പ്രണതകളുമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
മാലിന്യങ്ങള്‍ റോഡില്‍ വലിച്ചിഴക്കുന്നത് സാക്രമിക രോഗങ്ങള്‍ പടരാന്‍ ഇടയാക്കുന്നതിനുള്ള സാധ്യതയും തള്ളികളയാനാവില്ല.