നാട്ടുവാര്‍ത്തകള്‍
പലചരക്കുകടയുടെ പൂട്ടു തകര്‍ത്ത് മോഷണം


ഉപ്പുതറ : ടൗണിലെ പലചരക്കുകടയുടെ പൂട്ടു തകര്‍ത്ത് 10.000 രൂപയോളം മോഷ്ടിച്ചു. കേരള ബാങ്കിന് എതിര്‍ വശത്തുള്ള കൂറുമുള്ളം തടത്തില്‍ ബിനോയി തോമസിന്റെ ഉടമസ്ഥതയിലുള്ള കെ.എം സേ്റ്റാഴ്‌സിലാണ്( കട്ടപ്പന കട) ഞായറാഴ്ച രാത്രി മോഷണം നടന്നത്. മുന്‍ വശത്തെ ഷട്ടറിന്റെ രണ്ടു പൂട്ടുകളും തകര്‍ത്താണ് മോഷ്ടാവ് കടക്കുള്ളില്‍ കടന്ന് മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപ കവര്‍ന്നത്.എന്നാല്‍ മറ്റു സാധനങ്ങള്‍ ഒന്നും മോഷ്ടിക്കപ്പെട്ടിട്ടില്ല. രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലായത്. സമീപത്തെ ബാങ്കുകളുടേയും, വ്യാപാര സ്ഥാപനത്തിന്റെയും സി.സി.ടി.വി. കള്‍ പോലീസ് പരിശോധിച്ചെങ്കിലും മൂടല്‍മഞ്ഞ് ഉണ്ടായിരുന്നതിനാല്‍ വ്യക്തമായി ദൃശ്യം പതിഞ്ഞിരുന്നില്ല. വളരെ കാലം കൂടിയാണ് ഉപ്പുതറ ടൗണില്‍ മോഷണം നടക്കുന്നത്.