

രൂക്ഷമായ വിലക്കയറ്റത്തിന് എതിരെ
സി എസ് ഡി എസ് നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നാളെ ജൂലൈ 12 ന്
രാജ്യത്ത് രൂക്ഷമായി തുടരുന്ന വിലക്കയറ്റത്തിനെതിരെ ചേരമസാംബാവ ഡെവലപ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) നേതൃത്വത്തിൽ ജില്ലാകേന്ദ്രങ്ങളിൽ മാർച്ചും ധർണ്ണയും 2024 ജൂലൈ 12 വെള്ളി രാവിലെ 10:00 മുതൽ നടത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ കെ സുരേഷ് ജനറൽ സെക്രട്ടറി സുനിൽകെ തങ്കപ്പൻ എന്നിവർ അറിയിച്ചു.
കോട്ടയം ജില്ലയിൽ
2024 ജൂലൈ 12 വെള്ളി രാവിലെ 10:00 ന് കോട്ടയം ഗാന്ധി സ്‌ക്വയറിൽ മാർച്ച് നിന്ന് മാർച്ച് ആരംഭിച്ച് കലക്ടറേറ്റ് പടിക്കൽ അവസാനിക്കും.
തുടർന്ന് കലക്ടറേറ്റ് പടിക്കൽ ധർണ്ണ
പത്തനംതിട്ട ജില്ലയിൽ
2024 ജൂലൈ 12 വെള്ളി രാവിലെ 10:00 ന് മാർച്ച് ആരംഭിച്ച് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംക്ഷനിൽ നിന്ന് ആരംഭിച്ച് കലക്ടറേറ്റ് പടിക്കൽ അവസാനിക്കും.
തുടർന്ന് കലക്ടറേറ്റ് പടിക്കൽ ധർണ്ണ
ഇടുക്കി ജില്ലയിൽ
2024 ജൂലൈ 12 വെള്ളി രാവിലെ 10:00 ന് കട്ടപ്പന ഇടുക്കി കവലയിൽ നിന്ന് മാർച്ച് ആരംഭിച്ച് ഡോ ബി ആർ അംബേദ്കർ – മഹാത്മാ അയ്യൻകാളി സ്മൃതി മണ്ഡപത്തിൽ അവസാനിക്കും.
തുടർന്ന് സ്മൃതി മണ്ഡപത്തിന് സമീപം ധർണ്ണ നടത്തും.
വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്,ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, ട്രഷറർ പ്രവീൺ ജയിംസ്, വൈസ് പ്രസിഡന്റമാരായ വി പി തങ്കപ്പൻ, സുമിത്ത് മോൻ, സെക്രട്ടറിമാരായ ലീലാമ്മ ബെന്നി, വിനു ബേബി, എം സി ചന്ദ്രബോസ് തുടങ്ങിയവർ നേതൃത്വം നൽകും