6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

നായർ സർവ്വിസ് സൊസൈറ്റിയുടെ സ്ഥാപക നേതാവ് ഭാരത കേസരി ശ്രീ മന്നത്ത് പത്മനാഭന്റെ 149 മത് ജയന്തി ആഘോഷങ്ങൾ ശ്രീപത്മനാഭപുരം ധർമ്മ പാഠശാലയിൽ നടന്നു



നായർ സർവ്വിസ് സൊസൈറ്റിയുടെ സ്ഥാപക നേതാവ് ഭാരത കേസരി ശ്രീ മന്നത്ത് പത്മനാഭന്റെ 149 മത് ജയന്തി ആഘോഷങ്ങൾ ശ്രീപത്മനാഭപുരം ധർമ്മ പാഠശാലയിൽ നടന്നു.




ജയന്തി സമ്മേളനം  എൻഎസ്എസ് മുൻ ഡയറക്ടർ ബോർഡ് അംഗവും ധനലക്ഷ്മി ബാങ്കിന്റെ ചെയർമാനുമായ കലഞ്ഞൂർ മധു ഉദ്ഘാടനം ചെയ്തു …….


ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ പ്രസിഡണ്ട് ആർ.മണിക്കുട്ടന്റെ അധ്യക്ഷതയിൽ കൂടിയ ജയന്തി സമ്മേളനം  എൻഎസ്എസ് മുൻ ഡയറക്ടർ ബോർഡ് അംഗവും ധനലക്ഷ്മി ബാങ്കിന്റെ ചെയർമാനുമായ കലഞ്ഞൂർ മധു ഉദ്ഘാടനം നിർവഹിക്കുകയും കേരള സർവ്വകലാശാല മുൻ സീനിയർ പ്രൊസറും ഡീനുമായ  പ്രൊഫസർ ഡോക്ടർ എ എം ഉണ്ണികൃഷ്ണൻ മന്നം അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച സമുദായ അംഗങ്ങളായ ജനപ്രതിനിധികളെ ശ്രീ കലഞ്ഞൂർ മധു ആദരിച്ചു.കൽത്തൊട്ടി കരയോഗത്തിൽ 25 വർഷം തുടർച്ചയായി സെക്രട്ടറി പദം വഹിക്കുന്ന എംപി ഗോപാലകൃഷ്ണൻ നായരെ ഫലകവും ഷാളും നൽകി യോഗത്തിൽ വച്ച് ആദരിച്ചു. വനിതാ യൂണിയൻ സംഘടിപ്പിച്ച മെഗാ തിരുവാതിരയും കുട്ടികളുടെ കലാപരിപാടികൾക്കും ശേഷം വിഭവസമൃദ്ധമായ പിറന്നാൾ സദ്യ നടന്നു. ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് കരയോഗ ഭാരവാഹികളും സമുദായ അംഗങ്ങളും   പൗര പ്രമുഖന്മാരും പരിപാടികളിൽ പങ്കെടുക്കുകയും ആചാര്യന്റെ പൂർണ്ണകായ പ്രതിമയ്ക്ക് മുമ്പിൽ പുഷ്പാർച്ചന നടത്തു കയും കാണിക്കയിടുകയും ചെയ്തു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!