നിയമ വിരുദ്ധ അറസ്റ്റ് . തങ്കമണി S.I ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാളെ യൂത്ത് കോൺഗ്രസിന്റെ കട്ടപ്പന DYSP ഓഫിസ് മാർച്ച്
കള്ളക്കേസിൽ പെടുത്തി യൂത്ത് കോൺഗ്രസ് ഉടുംമ്പൻചോല അസംബ്ലി പ്രസിഡന്റ് ആനന്ദ് തോമസിനെ അറസ്റ്റ് ചെയ്ത തങ്കമണി എസ് .ഐ ഐൻ ബാബുവിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഡി വൈ എസ് പി ഓഫിസിലേക്ക് നാളെ രാവിലെ 10 മണിക്ക് പ്രതിക്ഷേധ മാർച്ച് സംഘടിപ്പിക്കും .
സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് അബിൻ വർക്കി ഉത്ഘാടനം ചെയ്യും. കൊടും ക്രിമിനളുകളെ അറസ്റ്റ് ചെയുന്നപോലെയാണ് ആനന്ദിനെ കസ്റ്റഡിയിലെടുത്തത്. ഒരു പോലീസുകാരന്റ കൈയോട് ചേർത്ത് വിലങ്ങണിയിച്ച് അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണ്. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതിനൽകുകയും മറ്റ് നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ഫ്രാൻസീസ് ദേവാസ്യ പറഞ്ഞു.
നിയമവിരുദ്ധ അറസ്റ്റിന് ഒത്താശ ചെയ്തത് കട്ടപ്പന ഡി വൈ എസ് പിയാണ്.
പോലീസിന്റെ ഈ ധാർഷ്ട്ട്യം അംഗീകരിക്കാൻ കഴിയില്ല.
പ്രതികാര ബുദ്ധിയോടെയുള്ള പോലീസ് നടപടിക്കെതിരെ പ്രതിക്ഷേധം ശക്തമാക്കുമെന്നും യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ അറിയിച്ചു.
പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി മഹേഷ് മോഹനൻ, കട്ടപ്പന മണ്ഡലം പ്രസിഡന്റ് അലൻ സി മനോജ്, അഭിലാഷ് വി ജോസ്, അലൻ എസ് പുലിക്കുന്നേൽ എന്നിവർ പങ്കെടുത്തു.