Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞങ്കിലും കട്ടപ്പന സെന്റ് ജോർജ് എൽ പി സ്കൂൾ തിരഞ്ഞെടുപ്പ് ചൂടിലാണ്
5 വർഷം കൂടുമ്പോൾ മാതാപിതാക്കൾ വോട്ട് ചെയ്യാൻ പോകുമ്പോൾ ഈ കുട്ടികൾ നോക്കി നിൽക്കു വായിരുന്നു.
വോട്ട് ചെയ്ത ശേഷം വരുമ്പോൾ കൈ വിരലിൽ പുരട്ടിയ മഷി നോക്കിയിട്ട് കുരുന്നുകൾ പറയും 18 വയസ് ആകുമ്പോൾ ഞാനും വോട്ട് ചെയ്യുമെന്ന്.
എന്നാൽ കാലം മാറി
ഇന്ന് സ്കൂളുകളിലും തിരഞ്ഞെടുപ്പിന്റെ് രീതി മാറി.
കട്ടപ്പന സെന്റ് ജോർജ് എൽ.പി സ്കൂളിലെ കുട്ടികൾക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിന്റ് അതേ മാതൃകയിൽ തിരിച്ചറിയൽ രേഖകൾ നൽകി.
ക്യൂ നിന്ന് , നിയന്ത്രിക്കാൻ പോലീസ്, തിരഞ്ഞെടുപ്പ് ഉദ്യേഗസ്ഥർ.
ഓരോ കുട്ടിയുടെയും രേഖകൾ പരീശോധിച്ച് കൈയ്യിൽ മഴി പുരട്ടി വോട്ടിംഗ് മിഷന്റ് അടുത്തോക്ക് പറഞ്ഞു വിടും.
മിഷനിൽ വിരൽ അമർത്തുമ്പോൾ കേൾക്കുന്ന ബീപ്പ് ശബ്ദം .
ആദ്യമായി വോട്ട് ചെയ്തതിന്റ് അനുഭവം അതിന്റ് സന്തോഷം ഈ കുട്ടികളുടെ മുഖത്ത് കാണാൻ കഴിയും.