Idukki വാര്‍ത്തകള്‍
മഴ ശക്തമാക്കുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ മുന്നറിയിപ്പ് പ്രകാരം ഇടുക്കി ജില്ലയിൽ 27/06/2025, 28/06/2025 തീയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും റിപ്പോർട്ട് ചെയ്തിട്ടുള്ളതും, പുഴകളിലും നദികളിലും വെള്ളച്ചാട്ടങ്ങളിലും ശക്തമായ നീരൊഴുക്ക് ശ്രദ്ധയിൽപെട്ടിട്ടുള്ളതും ജില്ലയിൽ ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതുമാണ്.
ഇടുക്കി ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉൾപ്പടെയുള്ള എല്ലാവിധ ജലവിനോദങ്ങളും ഓറഞ്ച് അലർട്ട് ദിവസങ്ങളിൽ നിരോധിച്ചിട്ടുള്ളതാണ്. പൊതുജനങ്ങളുടെയും വിനോദ സഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ്













































































