6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാറിന്റെ ‘പൊടി’ ശേഖരിക്കാൻ തിക്കും തിരക്കും, അതിരുകടന്ന ആൾദൈവ ആരാധന; എല്ലാം അവസാനിച്ചത് മരണത്തിൽ



ലഖ്‌നൗ: അതിരുകടന്ന ആൾദൈവ ആരാധനയും സുരക്ഷാ സംവിധാനങ്ങളിലെ അപര്യാപ്തതയുമാണ് ഹഥ്റാസ്‌ ദുരന്തത്തിന് വഴിവെച്ചതെന്ന് റിപ്പോർട്ടുകൾ. ആൾദൈവം യാത്ര ചെയ്ത കാര്‍ നീങ്ങിയപ്പോഴുണ്ടായ പൊടിപടലം ശേഖരിക്കാൻ ജനങ്ങൾ തിക്കും തിരക്കും കൂട്ടിയതാണ് അപകടത്തിന് പ്രധാന കാരണം.

ആൾദൈവം ‘സത്സംഗ്’ കഴിഞ്ഞ് പോകാൻ തയ്യാറെടുക്കുമ്പോൾത്തന്നെ ജനങ്ങൾ ആകെ ഒത്തുകൂടിയിരുന്നു. വണ്ടി എടുത്ത ശേഷം ഇവരെല്ലാവരും ഒറ്റയടിക്ക് വണ്ടിയിൽ നിന്ന് ഉയർന്ന പൊടി ശേഖരിക്കാൻ തിക്കും തിരക്കും കൂട്ടി. ഇതാണ് വലിയ ദുരന്തത്തിന് വഴിവെച്ചത്. ഇതുകൂടാതെ സ്ഥലത്ത് പൊലീസ് സേനയും ആവശ്യത്തിന് ഉണ്ടായിരുന്നില്ലെന്ന ആരോപണമുണ്ട്. എൺപതിനായിരം പേർക്ക് മാത്രം അനുമതി വാങ്ങിയ പരുപാടിയിൽ പങ്കെടുത്തത് രണ്ടരലക്ഷത്തോളം ആളുകളാണ്. ഇതുംകൂടിയായതോടെ ദുരന്തത്തിന്റെ ആഘാതം വർധിച്ചു.

അതേസമയം, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംഘാടകർക്കെതിരെ മാത്രം കേസെടുത്തിരിക്കുകയാണ് പൊലീസ്. പൊലീസ് സമർപ്പിച്ച എഫ്‌ഐആറിൽ എവിടെയും സ്വയം പ്രഖ്യാപിത ആൾദൈവം ‘ഭോലെ ബാബ’യുടെ പേരില്ല. ദുരന്തത്തിൽ പ്രാദേശിക അധികാരികളുടെയും സംഘാടകരുടെയും കൂടുതൽ പങ്ക് പൊലീസ് അന്വേഷിക്കുകയാണ്.

അതേസമയം, ഹഥ്റാസ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 122 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ആശുപത്രികളിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും മരണസംഖ്യ ഉയരാൻ കാരണമായതായി മരിച്ചവരുടെ ബന്ധുക്കൾ പറഞ്ഞു.


ദുരന്തത്തിന് കാരണമായ ‘സത്സംഗ്’ സംഘടിപ്പിച്ച സ്വയംപ്രഖ്യാപിത ആൾദൈവം ‘ഭോലെ ബാബ’ അഥവാ നാരായണ്‍ സാകര്‍ ഹരി ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പൊലീസ് ഇദ്ദേഹത്തെ കാണാനായി മെയിൻപുരിയിലെ ആശ്രമത്തിലേക്ക് ചെന്നെങ്കിലും അവിടെ ഉണ്ടായില്ല. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

തിരക്കിൽപ്പെട്ടവരെ കൊണ്ടുവന്ന ആശുപത്രികളിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ പോലും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ആവശ്യത്തിന് ഡോക്ടർമാരോ, ആംബുലൻസോ, ഓക്സിജൻ സിലിണ്ടറുകളോ ഉണ്ടായിരുന്നില്ലെന്ന് ആരോപണമുയർന്നു. മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!