ജോസ് കെ.മാണി, പി.പി. സുനീർ, ഹാരിസ് ബീരാൻ എന്നിവർ രാജ്യസഭാ എംപിമാർ; സത്യപ്രതിജ്ഞ ചെയ്തു


കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി, സിപിഐ നേതാവ് പി പി സുനീര്‍, യുഡിഎഫില്‍ നിന്ന് മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാൻ എന്നിവരാണ് സത്യവാചകം ചൊല്ലിയത്. തനിയ്ക്ക് കിട്ടിയ പദവി മലബാറിലെ ജനങ്ങൾക്കുള്ള എൽ.ഡി.എഫിന്റെ അംഗികാരമാണെന്ന് പി.പി സുനിർ പറഞ്ഞു.
രാജ്യസഭ നടപടികളിൽ ആദ്യ ഇനമായിരുന്നു സത്യപ്രതിജ്ഞ. ആദ്യം സത്യവാചകം ചൊല്ലിയത് മുസ്ലിം ലീഗ് പ്രതിനിധി ഹാരിസ് ബീരാൻ. കേരള കോൺഗ്രസ് മാണി അംഗം ജോസ് കെ മാണി യും സി.പി.ഐ അംഗം പി. പി സുനിറും തുടർച്ചയായ് സത്യപ്രതിജ്ഞ ചെയ്തു.
ഹാരിസ് ബീരാൻ, സുപ്രീംകോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്റുമാണ്. പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളിൽ മുസ്ലിം ലീഗിന് വേണ്ടി സുപ്രിംകോടതിയിൽ നിലകൊണ്ട ഹാരിസ് ബീരാൻ എം എസ് എഫിലൂടെയാണ് സംഘടനാ രംഗത്തെത്തുന്നത്. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ പി പി സുനീര്‍. നിലവില്‍ ഹൗസിങ് ബോര്‍ഡ് ചെയര്‍മാനാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നു.
ജോസ് കെ മാണി 2009 മുതൽ 2018 വരെ ലോക്സഭയിലും 2018 മുതൽ 2021 വരെ രാജ്യസഭയിലും അംഗമായ് പ്രപർത്തിച്ചു. 2021 നവംബർ 28 മുതൽ ഇടതു മുന്നണിയുടെ രാജ്യസഭാംഗമായിരുന്നു.