Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാഞ്ചിയാർ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽകട്ടപ്പന സബ് സ്റ്റേഷനി ലേയ്ക്ക്




പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കാഞ്ചിയാർ ഗ്രാമപ ഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്യും.

കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ 16,3,4,5,6,7 എന്നീ വാർഡുക ളിലെ ജനവാസമേഖലകളിൽകൂടി കെ.എസ്.ഇ.ബി ട്രാൻസ്മ‌ിഷൻ വിഭാഗം പോത്തുപാറയിൽ നിന്നും കട്ടപ്പന സബ് സ്റ്റേഷനി ലേയ്ക്ക് 22 മീറ്റർ വീതിയിൽ 110 കെ.വി ഡബിൾ സർക്യൂട്ട് ലൈൻ പ്രാവർത്തികമാക്കുന്നതിനുള്ള തീരുമാനത്തിൽ പ്രതിഷേ ധിച്ചുകൊണ്ട് കാഞ്ചിയാർ ജനകീയ സമര സമിതിയുടെ നേതൃത്വ ത്തിലാണ് പ്രതിക്ഷേധം സംഘടിപ്പിക്കുന്നത്.

നിർദ്ദിഷ്‌ട ലൈൻ ജനവാസമേഖലയെയും കൃഷിയിടങ്ങ ളെയും, വീടുകളെയും, ആരാധനാലയങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഒഴിവാക്കി, തേക്കുപ്ലാന്റേഷൻവഴിയോ അല്ലെങ്കിൽ മുരിക്കാട്ടുകുടി മുതൽ കട്ടപ്പന സബ്സ്റ്റേഷൻ വരെ യുള്ള 8 കി.മീ ദൂരം കേബിൾ മുഖാന്തിരമോ പദ്ധതി നടപ്പാക്ക ണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് 25 – ന് ചൊവ്വാഴ്ച്ച 10 മണിക്ക് കട്ടപ്പന പഴയ ബസ്റ്റാൻഡിൽ നിന്നും ജനകീയ മാർച്ച് ആരം ഭിക്കും, തുടർന്ന് കട്ടപ്പന കെ.എസ്.ഇ.ബി 66 കെ.വി സബ് സ്റ്റേഷനു മുമ്പിൽ നടത്തുന്ന ധർണ്ണാ സമരം കാഞ്ചിയാർ ഗ്രാമപ ഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്യും.വിവിധ രാഷ്ട്രീയ, സാമൂഹിക, സാമുദായിക സംഘടനാ പ്രതിനിധികൾ പങ്കെടുത്ത് സംസാരിക്കും. വാർത്താ സമ്മേളനത്തിൽ ഫാ. ജയിംസ് പൊന്നാമ്പേൽ, ജോസ് ഞായറു കുളം, അനീഷ് മണ്ണൂർ, ബേബി ജോസ്, രവീന്ദ്രൻ നായർ മഠത്തിൽ, ഷാജി വേലംപറമ്പിൽ, ബന്നി പറപ്പള്ളിൽ, കുര്യാച്ചൻ വേലം പറമ്പിൽ, മാത്യു കൂമ്പുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!