Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന സെന്റെ ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവവും മെരിറ്റ് ഡേയും നടന്നു
കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവവും മെരിറ്റ് ഡേയും സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിലാണ് നടന്നത്. സ്കൂൾ മാനേജർ ഫാദർ.ജോസ് മാത്യു പറപ്പള്ളിൽ അധ്യക്ഷനായിരുന്നു.
മുൻസിപ്പൽ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.
പ്ലസ്ടു, പ്ലസ് വൺ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമൻ്റോ നൽകി ആദരിച്ചു.. നഗരസഭാ കൗൺസിലർ സോണിയ ജെയ്ബി , സ്കൂൾ പ്രിൻസിപ്പൽ മാണി. കെ.സി. , പി.റ്റി.എ പ്രസിഡൻ്റ് സിജു ചക്കുംമൂട്ടിൽ, ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ബിജുമോൻ ജോസഫ് ,LP സ്കൂൾ ഹെഡ് മാസ്റ്റർ ദീപു ജേക്കബ്, ജോജോ മൊളോപറമ്പിൽ
എന്നിവർ സംസാരിച്ചു..