വൈദ്യുതി ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഡാമുകളില്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ച് നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു


ഉത്തരവ് നടപ്പായാല്‍ ഇരട്ടയാര്‍ ടൗണ്‍ പൂര്‍ണമായും ബഫര്‍ സോണിന്റെ പരിധിയിലാകുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ഇരട്ടയാർ ഡാമിന്റെ പരമാവധി ജലനിരപ്പിനുള്ളില്‍ പഞ്ചായത്തിലെ 7 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നത്.
സ്‌കൂള്‍, കൃഷിഭവന്‍, വില്ലേജ് ഓഫീസ്, മൃഗാശുപത്രി, പഞ്ചായത്ത് സാംസ്‌കാരിക നിലയം, നാലുമുക്ക് പള്ളി, ശാന്തിഗ്രാം ക്ഷേത്രം, ശാന്തിഗ്രാം ഗവ. സ്‌കൂള്‍ തുടങ്ങിയവയെല്ലാം ബഫര്‍സോണിലാകും. ഭാവിയില്‍ ഇവിടെ നിര്‍മാണം നടത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും.
ഇരട്ടയാറില്‍ കെഎസ്ഇബിക്ക് ആവശ്യമുള്ള സ്ഥലം ജണ്ട കെട്ടി തിരിച്ചിട്ടുണ്ട്.
ജണ്ടക്ക് പുറത്തുള്ള സ്ഥലം ആവശ്യമിെല്ലന്നും ഇവിടെ പട്ടയം നല്‍കുന്നതില്‍ തടസമിെല്ലന്നും 2004ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ഉത്തരവിറക്കിയിരുന്നു. തുടര്‍ന്നാണ് പത്ത് ചെയിന്‍ മേഖലയില്‍ പട്ടയം നല്‍കിയത്.
ബഫര്‍ സോണ്‍ ഉത്തരവില്‍ വൈദ്യുതി ബോര്‍ഡിന്റെ ഡാമുകളും ഉള്‍പ്പെട്ടാല്‍ പ്രാദേശങ്ങളിലെ നിരവധി കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും.
ജണ്ടക്കുള്ളിലുള്ള സ്ഥലത്തിന് മാത്രമേ വൈദ്യുതി ബോര്‍ഡ് നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുത്തിട്ടുള്ളൂ. ജണ്ടയ്ക്ക് പുറത്ത് നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കം അനുവദിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ജനകീയ സമരം നടത്തുമെന്നും ഇവര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് ഷാജി മണ്ഡലം മടത്തുംമുറി, പഞ്ചായത്തംഗങ്ങളായ ജോസ് തച്ചാപറമ്പില്‍, ജോസുകുട്ടി അരീപ്പറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ്, ജോയി ഒഴുകയില്‍ എന്നിവര്‍ പങ്കെടുത്തു.