6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വിദ്യാഭ്യാസ നിലവാരത്തിൽ കേരളം ഒന്നാമത്; സർക്കാരിന് ലഭിക്കുന്ന അംഗീകാരം കൂടിയെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സിൽ കേരളം ഒന്നാമതായതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ രംഗത്തെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ സർക്കാർ നടപ്പാക്കി വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അറിവും നൈപുണ്യവും കൈമുതലായ വിജ്ഞാന സമൂഹത്തെ വാർത്തെടുക്കാൻ നമുക്കാവണം. ഈ അംഗീകാരം ആ പരിശ്രമങ്ങൾക്ക് ശക്തി പകരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

“കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂൾ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് തയ്യാറാക്കുന്ന പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ 928 പോയിന്റോടെ ഒന്നാമതെത്തിയിരിക്കുകയാണ് കേരളം. നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തെ ലോകനിലവാരത്തിലേക്കുയർത്താൻ എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണിത്.

2020-21 ലെ പ്രകടനം അടിസ്ഥാനപ്പെടുത്തിയാണ് പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ അവസരത്തിലും സൗകര്യത്തിലും ഗുണനിലവാരത്തിലും ഉയർന്ന പോയിന്റുകൾ കേരളം കരസ്ഥമാക്കി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഗ്രേഡിംഗിൽ നാം ഗണ്യമായി മുന്നേറിയിട്ടുണ്ട്. പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് ആദ്യമായി പ്രസിദ്ധീകരിച്ച 2017-18 സമയത്ത് 826 പോയിന്റ് ലഭിച്ചത് തുടർ വർഷങ്ങളിൽ (2018-19, 2019-20) 862 പോയിന്റ്, 901 പോയിന്റ് എന്നിങ്ങനെ ഉയർത്തിയാണ് കേരളം മുന്നേറിയത്. ഇൻഡക്സിന്റെ എല്ലാ മാനദണ്ഡങ്ങളിലും വലിയ മുന്നേറ്റം നടത്താൻ നമുക്കായി”. മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!