Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ആസാമില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 26 ആയി
ആസാമില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 26 ആയി. 15 ജില്ലകളിലായി ഒന്നരലക്ഷത്തിലധികം പേരെയാണ് പ്രളയം ബാധിച്ചത്.
കഴിഞ്ഞ ദിവസം ഹൈലകാന്‍ഡി ജില്ലയില്‍ ഒരാള്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 26 ആയത്. കരീംഗഞ്ച് ജില്ലയെയാണ് കനത്ത മഴ ഏറ്റവും കൂടുതല്‍ ബാധിച്ചത്. കരീംഗഞ്ച് ജില്ലയിലെ 225 ഗ്രാമങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. 22464 പേര്‍ ദുരിതാശ്വാസ ക്യാമ്ബിലാണ്. വെള്ളപ്പൊക്കത്തിനെ തുടര്‍ന്ന് 1378 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു