നാട്ടുവാര്‍ത്തകള്‍
രാജസ്ഥാൻ സ്വദേശിനിയുടെ മരണം;പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ലീഗ്
കുമളി : രാജസ്ഥാൻ സ്വദേശിയായ പതിനാലുകാരിയുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ലീഗ് കുമളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എസ് സഹീർ, ജനറൽ സെക്രട്ടറി, അബ്ദുൽ സുൾഫിക്കർ എന്നിവർ ആവിശ്യപെട്ടു. പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞ നവംബർ 14-നാണ് കണ്ടത്. മരണത്തിൽ ദുരൂഹത കണ്ടെത്തിയിട്ടും അതിന് ഉത്തരവാദികളെ സംരക്ഷിക്കുന്ന നിലപാടാണ് അധികാരികൾ സ്വീകരിക്കുന്നത്.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിനിരയായിരുന്നതായി തെളിയുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ മരണത്തെകുറിച്ചുള്ള അന്വേഷണം ഉടൻ പൂർത്തിയാക്കി കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊടുവരണമെന്ന് ആവശ്യപെട്ട് മുസ്ലിം ലീഗ് പാർട്ടി നടത്തുന്ന സമരത്തിന്റെ രണ്ടാംഘട്ടമെന്നനിലയിൽ 15 ന് കുമളിയിൽ ഉപവാസ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.