തടിയമ്പാട് പാലം സാങ്കേതിക തടസ്സങ്ങൾ നീങ്ങി- ഡീൻ കുര്യാക്കോസ് എംപി
*
സേതു ബന്ധൻ – CRIF പദ്ധതിയിൽ ഉൾപ്പെടുത്തി, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ച തടിയമ്പാട് മരിയാപുരം പാലത്തിന് ഭരണാനുമതിയായതായി ഡീൻ കുര്യാക്കോസ് എംപി. എംപി എന്ന നിലയിൽ തൻ്റെ പരിശ്രമത്തിൻ്റെ ഫലമായിട്ടാണ് 2022- 2023 സാമ്പത്തിക വർഷം CRIF പദ്ധതിയുടെ ഭാഗമായി തടിയമ്പാട് മരിയാപുരം പാലതിന് കേന്ദ്ര സർക്കാർ ഫണ്ട്
അനുവദിച്ചത് . പാലത്തിൻ്റെ എസ്റ്റിമേറ്റ് തുകയായ 32 കോടി രൂപയും പൂർണ്ണമായും കേന്ദ്ര സർക്കാർ 2023 ഏപ്രിൽ മാസത്തിൽ നൽകിയതുമാണ്. എന്നാൽ പദ്ധതി നിർവ്വഹണ ഏജൻസി സംസ്ഥാന സർക്കാരിനു കീഴിലുള്ള PWD NH ഡിവിഷൻ ആയതിൻ്റെ പേരിൽ ഒരു വർഷക്കാലം സംസ്ഥാന സർക്കാർ രാഷ്ട്രീയ പ്രേരിതമായി ഭരണാനുമതി നൽകാതെ വൈകിപ്പിക്കുകയായിരുന്നു. അനാവശ്യമായി പദ്ധതി വൈകിപ്പിച്ചത് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഫ്-ന് നേട്ടമുണ്ടാകാതിരിക്കാൻ മാത്രമായിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് നടപടികൾ അവസാനിച്ചപ്പോൾ ഗത്യന്തരമില്ലാതെ ഭരണാനുമതി ലഭ്യമാക്കിയിരിക്കുകയാണ്. അനാവശ്യമായി ധനവകുപ്പും, പൊതുമരാമത്തുവകുപ്പും പദ്ധതി വൈകിപ്പിച്ചതിന് എംപി എന്ന നിലയിൽ ഡീൻ കുര്യാക്കോസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
പദ്ധതിയുടെ ഡിസൈൻ അന്തിമാനുമതി കൂടി ലഭ്യമാക്കേണ്ടതുണ്ട്. തുടർന്നുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കി 200 മീറ്റർ നീളത്തിൽ , ജില്ലയിലെ ഏറ്റവും വലിയ പാലം എത്രയും വേഗത്തിൽ പൂർത്തിയാക്കുന്നതിന് ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് ഡീൻ കുര്യാക്കോസ് എംപി വ്യക്തമാക്കി.