previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഫുൾ A+ നേടിയ കുട്ടികൾക്ക് കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ ആദരവ്



കട്ടപ്പന സർവീസ് സഹകരണ ബാങ്ക് 2023-24 അധ്യാനവർഷത്തിൽ SSLC/ Plus Two പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കട്ടപ്പന മുനിസിപ്പാലിറ്റിയിൽ സ്ഥിരതാമസക്കാരുടെ കുട്ടികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുവാൻ തീരുമാനിച്ചിരിക്കുന്നു.

അർഹരായ വിദ്യാർഥികൾ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം 2024 ജൂൺ പതിമൂന്നാം തീയതി വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി ബാങ്ക് ഹെഡ് ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്.

അർഹരായവർക്ക് 2024 ജൂൺ മാസം പതിനഞ്ചാം തീയതി രാവിലെ 11 മണിക്ക് പള്ളിക്കവലയിലുള്ള സിഎസ്ഐ ഗാർഡനിൽ നടക്കുന്ന യോഗത്തിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 04868-272221 എന്ന നമ്പറുമായി ബന്ധപ്പെടുക.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!