കട്ടപ്പന ഇടുക്കിക്കവലയിൽ ദേശീയ പാത കൈയ്യേറി സ്വകാര്യ വ്യക്തി ചെയ്ത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ച് നീക്കാനുള്ള നടപടികളുമായി നഗരസഭ
കട്ടപ്പന ഇടുക്കിക്കവല ബൈപാസ് റോഡിന് സമീപമുള്ള കെട്ടിടത്തോട് ചേർന്നാണ് സ്വകാര്യ വ്യക്തി ഷെഡ് നിർമ്മിച്ച് മത്സ്യ വ്യാപാരം നടത്തുന്നത്.
ഇതിനെതിരേ ജില്ലാ കളക്ടർ, ദേശീയ പാത അതോരിറ്റി, നഗരസഭ എന്നിവിടങ്ങളിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലന്ന ആക്ഷേപമുയർന്നിരുന്നു.
ദേശീയ പാതയുടെ വശത്തേ മൂന്ന് കലുങ്കുകൾക്ക് മുകളിലായാണ് നിർമ്മാണം നടത്തിയിരിക്കുന്നത്.
കൈയ്യേറ്റവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് നഗരസഭയിൽ ലഭിച്ചിരിക്കുന്നതെന്ന് ചെയർ പേഴ്സൺ ബീന ടോമി പറഞ്ഞു.
നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ച് നീക്കുന്നതിനായുള്ള നടപടികളുമായി നഗരസഭ നീങ്ങിയപ്പോൾ സ്വകാര്യ വ്യക്തി സബ് കോടതിയിലുംഹൈക്കോടതിയിലും പരാതി നൽകി.
എന്നാൽ രണ്ട് കോടതികളും നഗര സഭക്ക് അനുകൂലമായി വിധിയാണ് പറഞ്ഞത്..
തുടർന്ന് പരാതിക്കാരൻ ട്രിബ്യൂണലിൽ പരാതി നൽകിയതിനാലാണ് കാലതാമസം വരുന്നതെന്നും നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി പറഞ്ഞു.
പുറംപോക്ക് കൈയ്യേറി നിർമ്മിച്ച മത്സ്യ വ്യാപാര സ്ഥാപനത്തിൽ നിന്നുമുള്ള മാലിന്യങ്ങൾ സമീപത്തേതോട്ടിലേക്ക് ഒഴുക്കിയതിന് ആരോഗ്യവിഭാഗം നോട്ടീസും നൽകിയിട്ടുണ്ട്.
50 ഓളം വർഷങ്ങളായി റോഡിന് കുറുകേയുള്ള കലുങ്ക് അടച്ചതായും ഇതിനെതിരേ നടപടി സ്വീകരിക്കാത്ത പക്ഷം തൊഴിലാളികളേയും എച്ച് എം റ്റി എ അംഗങ്ങളേയും ഉൾപ്പെടുത്തി കട്ടപ്പന നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് LDF മുന്നറിയിപ്പ് നൽകിയിരുന്നു.
അനതികൃതമായി നടത്തുന്ന ഒരു നിർമ്മാണ പ്രവർത്തനങ്ങളെയും പ്രോൽസാഹിപ്പിക്കുന്ന നടപടകൾ നഗരസഭക്ക് ഇല്ലന്നും ഭരണ സമിതി വ്യക്തമാക്കി.