Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
സമൂഹ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചു; ഇടുക്കിയിൽ ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ
സമൂഹ മാധ്യമങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെയും കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫീസറെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച ഡപ്യൂട്ടി തഹസിൽദാറെ തെരഞ്ഞെടുപ്പു കമ്മീഷൻ സസ്പെൻഡ് ചെയ്തു.
ഇടുക്കി കളക്ടറേറ്റിൽ ജോലി ചെയ്യുന്ന നെടുങ്കണ്ടം റവന്യു റിക്കവറി വിഭാഗം ഡപ്യൂട്ടി തഹസിൽദാർ പി. സിമിയെയാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യാൻ ഇടുക്കി ജില്ലാ കളക്ടർക്കും തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.