നാട്ടുവാര്‍ത്തകള്‍
മകളുടെ മരണം രാഷ്ട്രീയവത്കരിക്കരുത്; വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ്


വണ്ടിപെരിയാറില്‍ ആറ് വയസുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കി കൊന്ന സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് കുട്ടിയുടെ അച്ഛന്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ ഉള്ള ഒരു പരിഗണനയും സംരക്ഷണവും പ്രതി അര്‍ജുന് ലഭിച്ചിട്ടില്ല. മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിയെ പിടിച്ചത് പൊലീസിന്റെ മികവാണെന്നും അച്ഛന്‍ പറഞ്ഞു
അന്വേഷണത്തില്‍ തൃപ്തനാണ്. പ്രതിക്ക് പരമാവിധി ശിക്ഷ ലഭിക്കണം. ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമാണ് നടന്നതെന്നും സ്വന്തം മകനെ പോലെയാണ് അര്‍ജുനെ കണ്ടതെന്നും പിതാവ്.
അര്‍ജുന്‍ ഡിവൈഎഫ്‌ഐയുടെ വലിയ നേതാവെന്നും അല്ല. പൊലീസിന് ദുരൂഹത തോന്നിയതിനാലാണ് കൂടുതല്‍ അന്വേഷണം നടന്നതെന്നും പിതാവ് പറയുന്നു. കേസില്‍ യൂത്ത് കോണ്‍ഗ്രസും ബിജെപിയും പ്രതിക്ക് സിപിഐഎം സംരക്ഷണം കൊടുക്കുന്നുവെന്ന് ആരോപിച്ചിരുന്നു.