കട്ടപ്പന നഗരസഭ സി കാറ്റഗറിയിൽ ആയതിനാൽ ആഴ്ച്ചയിൽ ഒരു ദിവസം (വെള്ളി) വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പ്
1)അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് എല്ലാ ദിവസവും രാവിലെ 7 മണി മുതൽ 7 മണി വരെ പരമാവധി 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ്. വിവാഹ ആവശ്യത്തിലേക്ക് മാത്രമായി തുണിക്കടകൾ ജൂലറി ,പാദരക്ഷ വിൽക്കുന്ന കടകൾ എന്നിവയും .വിദ്യാർഥികൾക്കായി ബുക്ക് സ്റ്റോറുകളും ,റിപ്പയറിങ് സർവീസുകൾ വാഹനങ്ങൾ കമ്പ്യൂട്ടറുകൾ മൊബൈൽ ഫോണുകൾ ,എന്നിവയും വെള്ളിയാഴ്ച ദിവസങ്ങളിൽ മാത്രം രാവിലെ 7 മണി മുതൽ 7 മണി വരെ പരമാവധി 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ്
2)ഹോട്ടലുകൾ റസ്റ്റോറൻറ് കൾ എന്നിവയ്ക്ക് പാഴ്സൽ ഓൺലൈൻ ഹോം ഡെലിവറി മാത്രമായി രാവിലെ ഏഴ് മുതൽ വൈകിട്ട് 7 മണി വരെ തുറന്നു പ്രവർത്തിക്കുന്നതാണ്
3)എല്ലാ സർക്കാർ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും ,കമ്പനികൾ കമ്മീഷനുകൾ കോർപ്പറേഷനുകൾ സ്വയംഭരണ സ്ഥാപനങ്ങൾ ബാങ്കുകൾ ധനകാര്യസ്ഥാപനങ്ങൾ എന്നിവയ്ക്ക് 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ് അവശേഷിക്കുന്ന ജീവനക്കാർ വർക്ക് ഫ്രം ഹോം മുഖേന ഡ്യൂട്ടി നിർവഹിക്കേണ്ടതാണ്