ആരോഗ്യ വകുപ്പിലെ 37 വർഷത്തെ സേവനത്തിനുശേഷം വിരമിച്ചു
ഇടുക്കി ജില്ല ആരോഗ്യ വകുപ്പിലെ 37 വർഷത്തെ സുദി ർകമായ സർവീസിനു ശേഷം ഇടുക്കി മെഡിക്കൽ കോളജിൽ നിന്ന് ജൂനിയർ സൈന്റിഫിക് ഓഫീസറായി അജിന ജോൺ വിരമിച്ചു. 1987ൽ പാമ്പാടുംപാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യനായി ജോലിയിൽ പ്രവേശിച്ച അജീന ഉപ്പുതറ കാഞ്ചിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കട്ടപ്പന നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും തുടർന്ന് ഇടുക്കി ജില്ലാ ലാബ് ടെക്നീഷ്യൻ പദവിയിലും ജോലി നിർവഹിച്ചിരുന്നു. ഇടുക്കി ജില്ല ആരോഗ്യ വകുപ്പിൽ ഏറ്റവും കൂടുതൽ കാലം ജോലി നിർവഹിച്ചു എന്ന് അപൂർവ്വ നേട്ടത്തിന്റെ ഉടമയാണ് അജിന ജോൺ. ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ ജനകീയ മുഖമായിരുന്നു. ഹൈറേഞ്ച് മേഖലയിലെ ആദ്യകാല കേരള കോൺഗ്രസ് നേതാവും പ്രമുഖ സഹകാരിയും ആയിരുന്ന മേരിക്കുളം സെൻമേരിസ് യുപിസ്കൂൾ റിട്ടേർഡ് ഹെഡ് മാസ്റ്റർ പരേതനായ ഒ വി ജോണിന്റെ മകളാണ് അജീന. ഭർത്താവ് നെടുങ്കണ്ടം ഗവൺമെൻറ് സ്കൂൾ റിട്ടയേർഡ് ഹെഡ് മാസ്റ്റർ ടോം ലൂക്കോസ് പോത്തൻപറമ്പിൽ.
ഇടുക്കി മെഡിക്കൽ കോളജിൽ നിന്നും സ്നേഹം നിർഭരമായ യാത്രയയപ്പ് യോഗത്തിന് ശേഷം നിരവധി ജീവനക്കാരോടൊപ്പമാണ് അജീന വിരമിച്ച ശേഷം ഇന്നലെ വീട്ടിലെത്തിയത്.