Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഐ.റ്റി.ഡി.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് സലീൽ പി.കെ സർവ്വീസിൽ നിന്ന് വിരമിച്ചു


ഐടിഐ അധ്യാപക സംഘടന ഐ.റ്റി.ഡി.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് സലീൽ പി കെ സർവീസിൽ നിന്നും വിരമിച്ചു.ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗമാണ്.മാള ഗവ. ഐടിഐയിൽ സീനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ നിന്നാണ് വിരമിച്ചത്.ഒമ്പത് വർഷമായി സംഘടനയുടെ അമരത്ത് ഉണ്ടായിരുന്ന സലീൽ പി കെ ഐടിഐ അധ്യാപക സംഘടനയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ്. ITDIO ഭാരവാഹികൾ അദ്ദേഹത്തിന് ആദരവ് നൽകി.