San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

നിലയ്ക്കലിൽ മൾട്ടിലെവൽ കാർ പാർക്കിംഗ് സൗകര്യം ഒരുക്കുമെന്ന് മന്ത്രി ഷിബു ബേബിജോൺ



ശബരിമല തീർഥാടകർക്കായി നിലയ്ക്കലിൽ മൾട്ടിലെവൽ കാർ പാർക്കിംഗ് സൗകര്യം ഒരുക്കുമെന്ന് വനം -വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ. സോളാർ പവർ ഉപയോഗപ്പെടുത്തിയാവും മൾട്ടിലെവൽ പാർക്കിംഗ് സൗകര്യം പ്രവർത്തിക്കുകയെന്നും നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ദിവസം മുഴുവൻ ഇലക്ട്രിക് ബസ് സൗകര്യമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു. അഴുതക്കടവിലെ പരമ്പരാഗത കാനന പാതയിലൂടെ എത്തുന്ന തീർഥാടകർക്ക് വനം വകുപ്പ് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇലക്ട്രിക് ബസുകൾ സർവ്വീസ് നടത്തുന്നതിലൂടെ പരിസ്ഥിതി സൗഹൃദം ഉറപ്പാക്കാൻ സാധിക്കും. ഹരിതോർജ്ജ സ്രോതസ്സുകൾ ഉപയോഗിച്ചും വന സംരക്ഷണം ഉറപ്പാക്കിയും ശബരിമല തീർഥാടകർക്കായി കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. 

തീർഥാടകർ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പൂർണ്ണമായി ഒഴിവാക്കാൻ ശബരിമലയിൽ തിരുപ്പതി മോഡൽ പരീക്ഷിക്കുന്ന കാര്യം സർക്കാർ ആലോചിച്ചുവരികയാണ്. പ്രകൃതിദത്തമായി നശിക്കുന്ന ബാഗുകളിലേക്കും മറ്റു ബദൽ ഉൽപ്പന്നങ്ങളിലേയ്ക്കും മാറുന്നതിലൂടെ പരിസ്ഥിതി സംരക്ഷണവും വന്യജീവി സംരക്ഷണവും ഉറപ്പാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ സീസൺ അടുത്തെത്തുമ്പോൾ മാത്രം താത്കാലിക സൗകര്യമൊരുക്കി തീർഥാടനം സുഗമമാക്കുന്ന രീതി അവസാനിപ്പിക്കും. പകരം തീർഥാടകർക്കായി സ്ഥിരം സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും അതിനായി മണ്ഡല -മകരവിളക്ക് കാലം കഴിഞ്ഞാലുടൻ സർക്കാർ വിവിധ വകുപ്പുകളുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു . തുടർന്ന് അഴുതക്കടവിലൂടെ എത്തിയ തീർഥാടകരോട് കാനനപാതയിലൂടെയുള്ള സഞ്ചാരത്തെയും സൗകര്യത്തെയും കുറിച്ചും മന്ത്രി ചോദിച്ചറിഞ്ഞു. എം ജെ സെബാസ്റ്റ്യൻ എം എൽ എ, പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്റ്റർ പി.പി.പ്രമോദ് ,ചീഫ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ ,ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു .






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button