San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

അംഗണവാടി ജീവനക്കാർക്ക് സ്മാർട്ട്ഫോൺ നൽകാൻ തീരുമാനം; വനിതാ ശിശു വികസന വകുപ്പ്



അംഗണവാടി ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് 35,291 സ്മാർട്ട് ഫോണുകൾ നൽകാൻ വനിതാ ശിശുവികസന  വകുപ്പ് 41.64 കോടി രൂപ അനുവദിച്ചു. കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായാണ് ഫോൺ വാങ്ങി നൽകുന്നത്. കുട്ടികളുടെ വളർച്ച നിരീക്ഷണം, പോഷകാഹാര വിതരണത്തിന്റെ വിവരം, സേവനങ്ങളുടെ കണക്കെടുപ്പ്, റിപ്പോർട്ടിംഗ് തുടങ്ങിയവ പോഷൺ ട്രാക്കർ അപ്ലിക്കേഷൻ വഴി രേഖപ്പെടുത്തുന്നതിനാണിത്. അങ്കണവാടികളിലെ സേവനങ്ങളുടെ നിരീക്ഷണങ്ങളും ഡിജിറ്റൽ രേഖകൾ സൂക്ഷിക്കലും കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.

33,120 അംഗണവാടി ജീവനക്കാർ, 1,327 ഐ സി ഡി എസ് സൂപ്പർവൈസർമാർ, 152 ബ്ലോക്ക് കോർഡിനേറ്റർമാർ എന്നിവർക്കാണ് ഫോണുകൾ നൽകുക.692 ഫോണുകൾ കരുതൽ ശേഖരമായും വാങ്ങും. ഒരു ഫോണിന് ജിഎസ്ടി ഉൾപ്പെടെ പരമാവധി 11,800 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ 60:40 അനുപാതത്തിൽ ചെലവ് വഹിക്കും.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button