മഹാദേവന്റെ പൂര്‍ണകായ ശില്‍പം അനാച്ഛാദനം ചെയ്തു

കിഴക്കിന്റെ കൈലാസം എന്നറിയപ്പെടുന്ന കട്ടപ്പന കല്യാണത്തണ്ട് ശ്രീ മഹാദേവക്ഷേത്രത്തില്‍ 20 അടി ഉയരത്തിലുള്ള മഹാദേവന്റെ ശില്‍പം അനാച്ഛാദനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പി.ബി രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ക്ഷേത്ര മൈതാനത്ത് നടന്ന ചടങ്ങില്‍ കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ അനാച്ഛാദനം നിര്‍വ്വഹിച്ചു. മേല്‍ശാന്തി സനല്‍കുമാര്‍ പി.കെ പൂജാദി കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ശില്‍പി വിജില്‍ ടി ബാലനെ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ ശാരീരിക ശിക്ഷക് പ്രമുഖ് പി. പ്രമോദ് ആദരിച്ചു. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എം.ടി ഷിബു, കട്ടപ്പന നഗരസഭ കൗണ്‍സിലര്‍മാരായ ബീന ജോബി, രജിത രമേഷ്, തങ്കച്ചന്‍ പുരയിടം, കട്ടപ്പന വിശ്വകര്‍മ്മ ശാഖാ പ്രസിഡന്റ് സി.എന്‍ രാജപ്പന്‍, അയ്യപ്പ സേവാസംഘം ജില്ലാ പ്രസിഡന്റ് പ്രസാദ്, പൊതുപ്രവര്‍ത്തകന്‍ ടി.സി ദേവസ്യ, ഭരണസമിതി അംഗം രാഹുല്‍ സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു













































































