Idukki വാര്‍ത്തകള്‍
എസ്എസ്എൽസി: പ്രത്യേക പരിഗണനാ വിഭാഗത്തിൽ ആനികൂല്യങ്ങൾക്ക് അപേക്ഷിക്കാം

പത്താം ക്ലാസ് വിദ്യാർത്ഥികളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളിൽ പെട്ടവർക്ക് മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷ എഴുതാനുള്ള ആനുകൂല്യങ്ങൾക്കായി ഇപ്പോൾ അപേക്ഷിക്കാം. ഭിന്നശേഷിക്കാർ, ടൈപ്പ് വൺ ഡയബറ്റിക് ബാധിതർ, പഠനവെല്ലുവിളി നേരിടുന്നവർ എന്നിവർക്കാണ് ഗ്രേസ് മാർക്ക്, പരീക്ഷ എഴുതാൻ സ്ക്രൈബിന്റെ സഹായം, അധികസമയം, പകരം വിഷയങ്ങളിൽ പരീക്ഷ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുക.
ഈ വർഷം മുതൽ അപേക്ഷ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ആനുകൂല്യത്തിന് അർഹതയുള്ളവർ പ്രഥമ അധ്യാപകർ മുഖേനയാണ് ഡിഇഒയ്ക്ക് അപേക്ഷ നൽകേണ്ടത്. ഇതുമായി ബന്ധപ്പെട്ട സമയക്രമവും പ്രസിദ്ധീകരിച്ചു. വൈകി കിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല.













































































































































