മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയ കെ സി ജോർജിനെയും എസ് എസ് എൽ സി, +2 പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളേയും കട്ടപ്പന ചങ്ങാതി സൗഹൃദ കൂട്ടായ്മ അനുമോദിച്ചു


മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയ കെ സി ജോർജിനെയും എസ് എസ് എൽ സി, +2 പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളേയും കട്ടപ്പന ചങ്ങാതി സൗഹൃദ കൂട്ടായ്മ അനുമോദിച്ചു.
സ്വീകരണ യോഗം ഉത്ഘാടനം ചെയ്തു. രണ്ടാം തവണയും അവാർഡ് കട്ടപ്പനയിൽ എത്തിച്ച കെ സി ജോർജിന് ആദ്യമായി സ്വീകരണം നൽകിയതും ചെങ്ങാതി സൗഹൃദ കൂട്ടായ്മയാണ്.
കട്ടപ്പനയിൽ വീണ്ടും പ്രൊഫഷണൽ നാടക പുരസ്കാരം എത്തിച്ച കെ സി ജോർജിന് സാംസ്കാരിക പ്രവർത്തകനും മാധ്യമപ്രവർത്തകനുമായ എം സി ബോബൻ ചങ്ങാതി കൂട്ടായ്മയുടെ ഉപഹാരം സമ്മാനിച്ചു. വ്യാഴാഴ്ചയാണ് കെ സി ജോർജിന് രണ്ടാമത്തെ സംസ്ഥാന അവാർഡ് ലഭിച്ചത്. കട്ടപ്പനയുടെ സ്വന്തം കെ സി ക്ക് ആദ്യമാമായി സ്വീകരണം ഒരുക്കിയത് കട്ടപ്പന ചങ്ങാതി സൗഹൃദ കൂട്ടായ്മയാണ്.
ചടങ്ങിൽ വെച്ച് ചങ്ങാതി സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളിൽ എസ് എസ് എൽ സി, +2 പരീക്ഷകളിൽ മികച്ച വിജയം നേടിയ നവമി ഷിബു, ദിയ കുര്യൻ,സരീന ബോബൻ എന്നിവർക്ക് ക്യാഷ് അവാർഡും ഉപഹാരം വിതരണം ചെയ്തു. ജയ്ബി ജോസഫ് അനുമോദിച്ചു.
യോഗത്തിൽ ഷിബിൻ ടി രാജൻ, കെ കെ ജയകുമാർ, ഷിബു ഇൻസൈറ്റ്, എന്നിവർ സംസാരിച്ചു.