കട്ടപ്പന വി ക്ലബ്ബിന്റെ ഒന്നാമത് വാർഷിക പൊതുയോഗവും ലക്ഷ്യ പ്രോജക്ട് ഉദ്ഘാടനവും നടന്നു


കട്ടപ്പനയിലെ പ്രമുഖ വനിതാ കൂട്ടായ്മയായ വി ക്ലബ്ബിന്റെ ഒന്നാമത് വാർഷിക പൊതുയോഗം കട്ടപ്പന കാർഡമം വാലി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
‘വി ക്ലബ്ബ് വാർഷികയോഗ ഉത്ഘാടനവും ‘വി ക്ലബ്ബ് ‘പുതിയതായി അവതരിപ്പിക്കുന്ന ലക്ഷ്യ പ്രോജക്റ്റിന്റെ ഇൻസ്റ്റലേഷനും ഇടുക്കി സബ് കളക്ടർ ഡോക്ടർ അരുൺ എസ് നായർ ഐഎഎസ് നിർവഹിച്ചു.
യോഗത്തിൽ വി ക്ലബ്ബ്പ്രസിഡന്റ് മോനിഷ വിശാഖ് അധ്യക്ഷയായിരുന്നു ,
കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ഡോക്ടർ. പി .എൽ. ലിഷ അവതരിപ്പിച്ചു.
കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ബീന ടോമി
ജില്ലയിലെ മികച്ച പ്രവർത്തനം കാഴ്ചവച്ച വനിതകളെയും , കുട്ടികളേയും യോഗത്തിൽ ആദരിച്ചു .
കട്ടപ്പന മുനിസിപ്പൽ കൗൺസിലർ സിജോ മോൻ ജോസ് കട്ടപ്പന വുമൺസ് ക്ലബ് പ്രസിഡണ്ട് റെജി സിബി തുടങ്ങിയവർ സംസാരിച്ചു .
10-ാം ക്ലാസ് പഠനം പുർത്തിയാക്കിയ നിരാലമ്പരായ പെൺകുട്ടികളെ സഹായിക്കുന്ന പദ്ധതിയാണ് ലക്ഷ്യ പ്രോജക്ട് .
വാർഷിക യോഗത്തിന് രാജലക്ഷ്മി അനീഷ് നന്ദി പ്രകാശിപ്പിച്ചു