സൗജന്യ പി.എസ് .സി പരീക്ഷ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു


ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ തൊടുപുഴ കാരിക്കോട് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ 2024 ജൂലൈ 1മുതൽ ആരംഭിക്കുന്ന സൗജന്യ പി.എസ് .സി പരീക്ഷ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിങ്കൾ മുതൽ ശനി വരെയുള്ള റെഗുലർ ബാച്ചും രണ്ടാംശനി, ഞായർ ദിവസങ്ങളിൽ ഹോളിഡേ ബാച്ചുമാണ് നടത്തുക . ആറുമാസമാണ് പരിശീലന കാലാവധി . ജൂൺ 20 വരെ അപേക്ഷ സമർപ്പിക്കാം. പ്രവേശന പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട 18 വയസ്സ് തികഞ്ഞവരും എസ്.എസ്.എൽ.സി യോ ഉയർന്ന യോഗ്യതയോ ഉള്ളവരും ആയിരിക്കണം. വ്യക്തിഗത വിവരങ്ങൾ , രണ്ട് പാസ്സ്പോർട്ട് സൈസ് ഫോട്ടോ , വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സെർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം നേരിട്ട് അപേക്ഷ സമർപ്പിക്കണം .
അപേക്ഷാ ഫോം ഓഫീസിൽ ലഭിക്കും. ഫോൺ : 04862 2252278,
82813 05711, 62382 98490,
7356637887.