നാട്ടുവാര്‍ത്തകള്‍
പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായം

സംസ്ഥാനത്ത് കളിമണ്‍പാത്ര നിര്‍മ്മാണം കുലതൊഴിലായി സ്വീകരിച്ചിട്ടുള്ള ഒബിസി വിഭാഗത്തില്‍ പെട്ട ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവരുമായ പരമ്പരാഗത കളിമണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം അനുവദിക്കുന്നു. തിരുവനന്തപുരം മുതല്‍ തൃശൂര്‍ ജില്ല വരെയുള്ള അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമും, അനുബന്ധരേഖകളും ജൂലൈ 31നകം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവില്‍സ്റ്റേഷന്‍, കാക്കനാട,് എറണാകുളം-682030 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷാഫോമും വിശദവിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.