ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവവും മെറിറ്റ് ടേയും ശ്രദ്ധേയമായി


ചെമ്മണ്ണാർ സെന്റ്. സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ കുട്ടികളുടെ പ്രവേശനോത്സവം, ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന മെറിറ്റ് ഡേയും ഏറെ ആകർഷകമായി സംഘടിപ്പിച്ചു.
പതിനെട്ടാം തീയതി 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. ജോസഫ് പള്ളിവാതുക്കൽ അധ്യക്ഷനായിരുന്നു. പ്രശസ്ത പൊതുപ്രവർത്തകനും പ്രഭാഷകനുമായ ശ്രീ. റെജി നളന്ദ ഉദ്ഘാടനം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽനിന്ന് MBA സെക്കൻഡ് റാങ്ക് ജേതാവുമായ ശ്രീ. ജൂലിയൻ കുര്യനെ ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. അഗസ്റ്റിൻ എം.എ. സ്വാഗതവും ആശംസിച്ചു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിജു വി. ജെ, PTA പ്രസിഡന്റ് ശ്രീ. ബിജു ഇടുക്കാർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി ജിൻസി ഷിനോദ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പൊളിറ്റിക്സ് അധ്യാപകൻ ശ്രീ. ജോബി തോമസ് ‘മികവാർന്ന രക്ഷകർത്യത്വം ‘ എന്ന വിഷയത്തിൽ സംവാദ സദസ്സ് ഒരുക്കി. അധ്യാപക പ്രതിനിധി സിസ്റ്റർ ഡോണ എൻ. എസ് കൃതജ്ഞത രേഖപ്പെടുത്തി.